ഹുദാ സെന്റർ കെ.എൻ.എം പഠന ക്യാമ്പ് വെള്ളിയാഴ്ച
text_fieldsഹുദാ സെന്റർ കെ.എൻ.എം പഠന ക്യാമ്പിൽ പങ്കെടുക്കാനെത്തിയ അർഷദ് സമാനെ ഇന്ത്യൻ ഹുദാ സെന്റർ ഭാരവാഹികൾ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ സംഘടിപ്പിക്കുന്ന തസ്കിയ ക്യാമ്പ് വെള്ളിയാഴ്ച ഷർക്കിലെ അൽ അവാദി ഓഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് അഞ്ചിന് തുടങ്ങുന്ന ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ അഹ്മദ് പൊറ്റയിൽ, ആദിൽ സലഫി, അർഷദ് സമാൻ സ്വലാഹി എന്നിവർ ക്ലാസെടുക്കും.
പരിപാടിയിൽ പങ്കെടുക്കാൻ കുവൈത്തിൽ എത്തിയ അർഷദ് സമാന് ഇന്ത്യൻ ഹുദാ സെന്റർ ഭാരവാഹികൾ വിമാനത്താവളത്തിൽ സ്വീകരണം നൽകി. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടാകും. പരിപാടിയിൽ പങ്കെടുക്കുന്നവർക്കായി കുവൈത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും വാഹന സൗകര്യവും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക് 66657387, 66980663, 96652669.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

