ഹുദാ സെന്റർ കെ.എൻ.എം ഖുർആൻ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ ക്യു.എച്ച്. എൽ.എസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഖുർആൻ എഴുത്തു പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
അലീമ റഷ ഒന്നാം റാങ്ക് കരസ്ഥമാക്കി. ഷേർസ മെഹമൂദ്, ജെന്നിഫർ ജമാൽ എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. ഷാഹിന അഷ്റഫ് മൂന്നാം സ്ഥാനവും മറ്റു പതിനൊന്നു പേർ ഉന്നതവിജയവും കരസ്ഥമാക്കി.
ഒന്നാം സമ്മാനമായുള്ള ക്യാഷ് പ്രൈസ്, വിജയികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വെള്ളിയാഴ്ച നടക്കുന്ന പൊതു പരിപാടിയിൽ വിതരണം ചെയ്യുമെന്ന് ഹുദാ സെന്റർ ഖുർആൻ ഹദീസ് ലേർണിങ് സ്കൂൾ വിഭാഗം സെക്രട്ടറി ജൈസൽ എടവണ്ണ അറിയിച്ചു. സബാഹിയ ദാറുൽ ഖുർആൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ കെ.എൻ. എം വൈസ് പ്രസിഡന്റ് ഹുസൈൻ മടവൂർ സംബന്ധിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

