ഹുദ സെൻറർ കെ.എൻ.എം മദ്റസ ഫെസ്റ്റ്
text_fieldsഹുദ സെൻറർ കെ.എൻ.എം മദ്റസ ഫെസ്റ്റ് വിജയികൾ അധ്യാപകരോടൊപ്പം
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദ സെൻററിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന മിശ്കാത്തുൽ ഹുദ മദ്റസ ആർട്സ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. മഹ്ബൂല കാലിക്കറ്റ് ലൈവ് ഇൻഡോർ ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിൽ പ്രസംഗം, ക്രിയാത്മക എഴുത്ത്, ഗുണപാഠ കഥ, തർജമ, ക്വിസ്, ചിത്രരചന, ചായമിടൽ, ഗാനാലാപനം തുടങ്ങിയ ഇനങ്ങളിൽ വിദ്യാർഥികൾ മത്സരിച്ചു.
എജുക്കേഷൻ സെക്രട്ടറി ഇബ്രാഹീം തോട്ടക്കണ്ടി സ്വാഗതം പറഞ്ഞു. ഹുദ സെൻറർ പ്രസിഡൻറ് കെ. നാസർ സുല്ലമി സംസാരിച്ചു. മദ്റസ പ്രിൻസിപ്പൽ അബ്ദുല്ല കാരകുന്ന്, വൈസ് പ്രിൻസിപ്പൽ കൗലത് സ്വലാഹിയ, മറ്റ് അധ്യാപകരായ ഫാത്തിമ, അബ്ദുറഹ്മാൻ സ്വലാഹി, ആദിൽ സലഫി, അബ്ദുൽ ഹമീദ് കൊടുവള്ളി എന്നിവർ നേതൃത്വം നൽകി.
കെ.എൻ.എം സിലബസ് പ്രകാരമാണ് കുവൈത്തിൽ മിശ്കാത്തുൽ ഹുദ മദ്റസ പ്രവർത്തിച്ചുവരുന്നത്. 51237525, 97415065 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

