ഹുദാ സെന്റർ കെ.എൻ.എം ഹജ്ജ് ക്വിസ് ഫലം
text_fieldsടി.കെ. കൗലത് ദിനാ ഹംന അബ്ദുൽ ജലീൽ
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ ത്രൈമാസ കാമ്പയിന്റെ ഭാഗമായി നടത്തിയ ഹജ്ജ് ഓൺലൈൻ ക്വിസ് ഫലം പ്രസിദ്ധീകരിച്ചു. അബ്ബാസിയയിൽ നടന്ന ഈദ് സോഷ്യൽ മീറ്റിൽ ഹുദാ സെന്റർ ദഅവ സെക്രട്ടറി വീരാൻ കുട്ടി സ്വലാഹി ഫലം പ്രഖ്യാപിച്ചു. ടി.കെ. കൗലത്, ദിനാ ഹംന, പി.ഐ. അബ്ദുൽ ജലീൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.
കുവൈത്തിൽ നിന്നും ലോകത്തിന്റ ഇതര ഭാഗങ്ങളിൽ നിന്നുമായി ധാരാളം പേർ പരീക്ഷയിൽ പങ്കെടുത്തതായി ഹുദ സെന്റർ അറിയിച്ചു. എല്ലാ വിജയികൾക്കും സെന്റർ ആശംസകൾ നേർന്നു. പൊതുപരിപാടിയിൽ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്യും. തുടർ പരീക്ഷകളെ കുറിച്ചും അനുബന്ധമായ മറ്റു വിവരങ്ങൾക്കും 60756740, 97415065 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

