ഹുദാ സെന്റർ കെ.എൻ.എം രക്‌തദാന ക്യാമ്പ്
text_fieldsഹുദാ സെന്റർ കെ.എൻ.എം അംഗങ്ങൾ രക്‌തദാന ക്യാമ്പിൽ
കുവൈത്ത് സിറ്റി: രാജ്യത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്തും രാജ്യത്തിന് പിന്തുണ രേഖപ്പെടുത്തിയും ഹുദാ സെന്റർ കെ.എൻ.എം രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു.
സൽസബീൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അദാൻ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ ഹുദ സെന്റർ കുവൈത്തിന്റ നിരവധി പ്രവർത്തകർ രക്തദാനം നടത്തി.
രാജ്യത്തിന്റെ സുരക്ഷയ്ക്കായി ജാഗ്രതയോടെ സേവനം അനുഷ്ഠിക്കുന്ന ഭരണകൂട അധികാരികൾക്കും രാജ്യരക്ഷകർക്കും
ഒരു ജീവനെ രക്ഷിക്കുന്നത് മുഴുവൻ മനുഷ്യരെയും രക്ഷിക്കുന്നതുപോലെയാണെന്ന ദൈവിക വചനം മുൻ നിർത്തിയാണ് മഹത്തായ ഈ പ്രവർത്തനമെന്നും പങ്കെടുത്ത എല്ലാവർക്കും നന്ദിയും കടപ്പാടും പ്രാർത്ഥനകളും രേഖപ്പെടുത്തുന്നതായും ഹുദാ സെന്റർ കേന്ദ്ര കമ്മിറ്റി അറിയിച്ചു.
ഹുദാ സെന്റർ ഭാരവാഹികളായ ഡോ. അബ്ദുൽ ഹമീദ് കൊടുവള്ളി, അബ്ദുറഹ്മാൻ അടക്കാനി, ആദിൽ സലഫി, ഫിറോസ് മുണ്ടോടൻ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

