Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹു​ദാ സെ​ന്റ​ർ...

ഹു​ദാ സെ​ന്റ​ർ കെ.​എ​ൻ.​എം ‘അ​ഹ്‌​ല​ൻ യാ ​റ​മ​ദാ​ൻ’ പ്ര​ഭാ​ഷ​ണം വെ​ള്ളി​യാ​ഴ്ച

text_fields
bookmark_border
ഹു​ദാ സെ​ന്റ​ർ കെ.​എ​ൻ.​എം ‘അ​ഹ്‌​ല​ൻ യാ ​റ​മ​ദാ​ൻ’ പ്ര​ഭാ​ഷ​ണം വെ​ള്ളി​യാ​ഴ്ച
cancel
Listen to this Article

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ഇ​ന്ത്യ​ൻ ഹു​ദാ സെ​ന്റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ‘അ​ഹ്‌​ല​ൻ യാ ​റ​മ​ദാ​ൻ’ പൊ​തു പ്ര​ഭാ​ഷ​ണം അ​ടു​ത്ത വെ​ള്ളി​യാ​ഴ്ച റി​ഗ്ഗാ​യ് ഔ​ഖാ​ഫ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. വൈ​കി​ട്ട് 5:30ന് ​ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ദു​ബൈ അ​ൽ​മ​നാ​ർ സെ​ന്റ​ർ ഡ​യ​റ​ക്ട​റും ഇ​സ്ലാ​മി​ക പ​ണ്ഡി​ത​നു​മാ​യ അ​ബ്ദു​സ്സ​ലാം മൗ​ല​വി മോ​ങ്ങം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

റ​മ​ദാ​ന്റെ പു​ണ്യ​വും പ​രി​ശു​ദ്ധി​യും പൂ​ർ​ണ​മാ​യി ഉ​ൾ​ക്കൊ​ള്ളാ​ൻ ശ​രി​യാ​യ വി​ജ്ഞാ​ന​വും ആ​ത്മ​പ​രി​ശോ​ധ​ന​യും മു​ൻ​കൂ​ട്ടി​യു​ള്ള ത​യ്യാ​റെ​ടു​പ്പും അ​നി​വാ​ര്യ​മാ​ണെ​ന്ന സ​ന്ദേ​ശം മു​ൻ​നി​ർ​ത്തി​യാ​ണ് സ​മ്മേ​ള​നം. ‘സം​സ്‌​ക​ര​ണ​ത്തി​ന്റെ ദി​വ്യ​വെ​ളി​ച്ചം’ എ​ന്ന പ്ര​മേ​യം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ കു​വൈ​ത്തി​ലെ വി​വി​ധ മ​ത-​സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി ഹ​വ​ല്ലി സ​ൽ​സ​ബീ​ൽ ല​ജ്ന ഓ​ഫീ​സി​ൽ ചേ​ർ​ന്ന ഹു​ദാ സെ​ന്റ​ർ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ൽ അ​ബൂ​ബ​ക്ക​ർ വ​ട​ക്കാ​ഞ്ചേ​രി ചെ​യ​ർ​മാ​നും ഡോ. ​അ​ബ്ദു​ൽ ഹ​മീ​ദ് കൊ​ടു​വ​ള്ളി ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു. കു​വൈ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് പ​രി​പാ​ടി​യി​ലേ​ക്ക് വാ​ഹ​ന സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക ഇ​രി​പ്പി​ട ക്ര​മീ​ക​ര​ണം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. റ​മ​ദാ​ൻ മാ​സ​ത്തി​ലെ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ ഖു​ർ​ആ​ൻ പ​ഠ​നം, വ്ര​തം, സ​കാ​ത് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ഭാ​ഷ​ണ​ങ്ങ​ളും സം​ശ​യ​നി​വാ​ര​ണ സ​ദ​സ്സു​ക​ളും ഹു​ദാ സെ​ന്റ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Huda Center KNM ‘Ahlan Ya Ramadan’ sermon on Friday
Next Story