ഹുദാ സെന്റർ കെ.എൻ.എം ഫലസ്തീൻ റിലീഫ് ഫണ്ട് കൈമാറി
text_fieldsഹുദാ സെന്റർ കെ.എൻ.എം ഫലസ്തീൻ റിലീഫ് ഫണ്ട്
സൽസബീൽ ലജ്ന പ്രതിനിധി മുഹമ്മദ് അലി അബ്ദുല്ലക്ക് കൈമാറുന്നു
കുവൈത്ത് സിറ്റി: പട്ടിണിയും ഭക്ഷ്യക്ഷാമവും രൂക്ഷമായ ഫലസ്തീനെ സഹായിക്കുന്നതിനു കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ സ്വരൂപിച്ച തുക സൽസബീൽ ലജ്നയുടെ പ്രതിനിധി മുഹമ്മദ് അലി അബ്ദുല്ലക്ക് കൈമാറി.
ഹവല്ലി അൽസീർ മസ്ജിദ് ഹാളിൽ നടന്ന പരിപാടിയിലാണ് തുക കൈമാറിയത്. ഹുദാ സെന്റർ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അടക്കാനി, ട്രഷറർ ജസീർ പുത്തൂർ പള്ളിക്കൽ, ആദിൽ സലഫി, വീരാൻ കുട്ടി സ്വലാഹി, ഇബ്രാഹിം തോട്ടങ്കണ്ടി, അർഷദ് സമാൻ സ്വലാഹി എന്നിവർ പങ്കെടുത്തു.
ദുരിത ബാധിതരെ സഹായിക്കാനുള്ള ഈ റിലീഫ് പ്രവർത്തനത്തിൽ സഹകരിച്ച എല്ലാവർക്കും ഹുദാ സെന്റർ നന്ദി പറഞ്ഞു. പൂർണമായും പ്രവർത്തകരിൽ നിന്നാണ് സഹായ ഫണ്ട് സ്വരൂപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

