Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.കെ. ഇബ്രാഹിമിന് ഹുദ സെന്റർ യാത്രയയപ്പ്

text_fields
bookmark_border
എം.കെ. ഇബ്രാഹിമിന് ഹുദ സെന്റർ യാത്രയയപ്പ്
cancel
camera_alt

എം.കെ. ഇബ്രാഹിമിന് ഹുദ സെന്ററിന്റെ സ്നേഹോപഹാരം കൈമാറുന്നു

കുവൈത്ത് സിറ്റി: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഇബ്രാഹിം മായിൻ കുട്ടിക്ക് കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ യാത്രയയപ്പ് നൽകി. സബാഹിയ ദാറുൽ ഖുർആൻ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ അബ്ദു റഹ്മാൻ അടക്കാനി, പി.വി ഇബ്രാഹിം, വി.കെ. സ്വലാഹി, ഇബ്രാഹിം തോട്ടങ്കണ്ടി, മുഹമ്മദ് അസ്‌ലം, അഷ്‌റഫ്‌ പറമ്പത്ത്, അഹ്‌മദ്‌ പൊറ്റയിൽ, സുഹൈൽ, ആഷിഖ്,ഷബീർ നന്തി, അനീസ് എന്നിവർ സംബന്ധിച്ചു.

ഫൈഹ യുണിറ്റ് സെക്രട്ടറിയും ഹുദാ സെന്റർ കേന്ദ്രഎക്സിക്യൂട്ടീവ് അംഗവുമായ എം.കെ. ഇബ്രാഹിമിന്റെ പ്രവർത്തനങ്ങളെ യോഗം അനുസ്മരിക്കുകയും തുടർജീവിതത്തിന് ഭാവുകങ്ങൾ നേരുകയും ചെയ്തു. സെന്റർന്റെ സ്നേഹോപഹാരം വൈസ് പ്രസിഡന്റ്‌ അബൂബക്കർ വടക്കാഞ്ചേരി കൈമാറി.

മറുപടി പ്രസംഗത്തിൽ എം.കെ. ഇബ്രാഹിം തന്റെ ഇരുപത്തിയഞ്ച് വർഷത്തോളമായ കുവൈത്ത് പ്രവാസത്തിന്റെയും ഹുദാ സെന്റർറുമായുമുള്ള അനുഭവങ്ങളും പങ്കുവച്ചു. ആദിൽ സലഫി സ്വാഗതവും ജസീർ പുത്തൂർപള്ളിക്കൽ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Huda Center gave farewell to MK Ibrahim
Next Story