Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎങ്ങനെ പ്രിയം...

എങ്ങനെ പ്രിയം തോന്നാതിരിക്കും പ്രിയദർശനോട്​

text_fields
bookmark_border
എങ്ങനെ പ്രിയം തോന്നാതിരിക്കും പ്രിയദർശനോട്​
cancel
camera_alt

പ്രിയദർശൻ റെഡ്​ഡി മംഗഫ്​ ബീച്ചിൽ

കുവൈത്ത്​ സിറ്റി: അലക്ഷ്യമായി മാലിന്യം വലിച്ചെറിഞ്ഞ്​ തീരം വൃത്തികേടാക്കുന്നവർ പ്രിയദർശനെ കണ്ടുപഠിക്കണം. പ്രിയദർശൻ റെഡ്​ഡി എന്ന ഇന്ത്യക്കാരനോട്​ കുവൈത്തികൾക്കിപ്പോൾ പ്രിയം ഏ​റെയാണ്​. സമൂഹ മാധ്യമങ്ങളിലൂടെ അവർ അതു​​ പ്രകടിപ്പിക്കുന്നു. മാലിന്യം നിറഞ്ഞ മംഗഫ് ബീച്ച് ശുചീകരിക്കാൻ മുൻകൈയെടുത്താണ്​ അദ്ദേഹം ശ്രദ്ധേയനായത്​. 48 ആഴ്ചകള്‍ നീണ്ട പ്രയത്‌നത്തിനൊടുവിൽ മംഗഫ് ബീച്ച് ഏകദേശം ക്ലീൻ ആയി. ഒരു വർഷം മുമ്പ്​ കണ്ട മംഗഫ്​ ബീച്ച്​ അല്ല ഇപ്പോൾ. ഇന്‍സ്ട്രുമെ​േൻറഷന്‍ എൻജിനീയറായ പ്രിയദര്‍ശന്‍ മംഗഫ് കമ്യൂണിക്കേറ്റേഴ്‌സ് ടോസ്​റ്റ്​ മാസ്‌റ്റേഴ്‌സ് ക്ലബ് അംഗമാണ്. ക്ലബ്​ അംഗങ്ങളും സഹായത്തിനെത്തി. എല്ലാ വെള്ളിയാഴ്ചയും രാവിലെ ഏഴു മുതല്‍ ഒമ്പതു വരെയായിരുന്നു വൃത്തിയാക്കൽ. മലയാളിയായ ഉബൈസ് ഇബ്രാഹിമാണ് ക്ലബി​െൻറ ട്രഷറര്‍.

ബീച്ചുകളിൽ മാലിന്യം വലിച്ചെറിയുന്ന പ്രവണത വ്യാപകമാണ്​. ഒ​േട്ടറെ സ്ഥലങ്ങളിൽ വിളക്കുകാലുകളും ദിശാസൂചികളും നശിപ്പിക്കപ്പെട്ടനിലയിലാണ്​.

പൊതുയിടങ്ങളിലെ ​ശൗചാലയങ്ങൾ വൃത്തികേടാക്കുകയും ചുമരിൽ വരച്ചിടുകയും ചെയ്യുന്നുണ്ട്​. ഒരു കാര്യവുമില്ലാതെ പൈപ്പുകൾ പൊട്ടിച്ചിടുകയാണ്​. ഇവിടെയാണ്​ പ്രിയദർശനെ​ പോലെയുള്ള നല്ല മനുഷ്യർ വ്യത്യസ്​തരാകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyadarshan
News Summary - How can Priyadarshan not feel loved?
Next Story