ചെങ്കടലിലെ ഹൂതി ആക്രമണം സമുദ്രയാത്രക്ക് ഭീഷണി; കുവൈത്ത് അപലപിച്ചു
text_fieldsകുവൈത്ത് സിറ്റി: ചെങ്കടലിൽ കപ്പലുകൾക്കുനേരെ ഹൂതി വിമതർ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു. ചെങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന സൗദി കപ്പലായ 'എൻ.സി.എ മാസ'ക്ക് നേരെ നടന്ന ആക്രമണമാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്.
ഈ ആക്രമണങ്ങളെ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമെന്നും, സമുദ്രയാത്ര സുരക്ഷക്കും സ്വാതന്ത്ര്യത്തിനും അന്താരാഷ്ട്ര വ്യാപാരത്തിന്റെ സുരക്ഷിതത്വത്തിനും നേരിട്ടുള്ള ഭീഷണിയെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച പത്രക്കുറിപ്പിൽ വിശേഷിപ്പിച്ചു.
സൗദി അറേബ്യക്ക് പൂർണ്ണമായ ഐക്യദാർഢ്യവും, രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും സുരക്ഷയും താൽപ്പര്യങ്ങളും കാത്തുസൂക്ഷിക്കുന്നതിനുമായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കുമുള്ള പിന്തുണയും കുവൈത്ത് ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര ജലപാതകളിലെ നാവിഗേഷൻ സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കുന്ന നിയമങ്ങൾ പാലിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രാലയം ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

