കുവൈത്തിൽ പ്രവാസി ബാച്ചിലർമാർക്ക് ഭവന സമുച്ചയങ്ങൾ ഒരുങ്ങുന്നു
text_fieldsകുവൈത്ത് സിറ്റി: വിപുലമായ സൗകര്യങ്ങളുമായി പ്രവാസി ബാച്ചിലർ തൊഴിലാളികൾക്കായി കുവൈത്തിൽ 12 പുതിയ ഭവന സമുച്ചയങ്ങൾ ഒരുങ്ങുന്നു. ജനസാന്ദ്രതയുള്ള റെസിഡൻഷ്യൽ എരിയകളിൽ നിന്ന് തൊഴിലാളികളെ മാറ്റൽ, ക്രമവും ചിട്ടയോടുകൂടിയതുമായ താമസസൗകര്യം ഉറപ്പാക്കൽ എന്നീ സർക്കാർ പദ്ധതികളുടെ ഭാഗമായാണ് പുതിയ സമുച്ചയങ്ങൾ.
കുടുംബ പാർപ്പിട മേഖലകൾക്ക് പുറത്തുള്ള തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ഉന്നത പാരിസ്ഥിതിക, ആസൂത്രണ നിലവാരത്തിലാണ് ഈ സമുച്ചയങ്ങൾ . തൊഴിലാളി നഗരങ്ങളിൽ നാലെണ്ണം ജഹ്റ ഗവർണറേറ്റിലും രണ്ടെണ്ണം അഹ്‌മദിയിലുമാണ്. ജഹ്റ, അഹ്‌മദി ഗവർണറേറ്റുകളിലെ സമുച്ചയങ്ങൾ ഏകദേശം 2,75,000 തൊഴിലാളികളെ പാർപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.
ഏപ്രിൽ മുതൽ സുബ്ഹാനിൽ 40,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള സമുച്ചയത്തിന്റെ നിർമാണം ആരംഭിച്ചിട്ടുണ്ട്. അംഗാറയിലും വടക്കു പടിഞ്ഞാറൻ ഷുഐബയിലും വൻ പദ്ധതികൾ നടക്കുന്നുണ്ട്. ഇവിടെയും ആയിരക്കണക്കിന് തൊഴിലാളികളെ ഉൾക്കൊള്ളാൻ കഴിയും. സുബ്ഹാൻ, അംഗാറ, ഷാദാദിയ, അൽറഖ എന്നീ തൊഴിലാളി നഗരങ്ങൾ ഏകദേശം 20,000 താമസക്കാരെയാണ് ഉൾക്കൊള്ളുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

