പാർപ്പിട നിയമലഘനം; 10 പ്രോപ്പർട്ടികളിൽ വൈദ്യുതി വിച്ഛേദിച്ചു
text_fieldsഉദ്യോഗസ്ഥർ പരിശോധനയിൽ
കുവൈത്ത് സിറ്റി: സ്വദേശി താമസ ഇടങ്ങളിൽ താമസിക്കുന്ന പ്രവാസി ബാച്ചിലർമാർക്കെതിരെ നടപടി തുടരുന്നു. ഫർവാനിയ ഗവർണറേറ്റിൽ നിയമലംഘനത്തെ തുടർന്ന് 10 പ്രോപ്പർട്ടികളിൽ വൈദ്യുതി വിച്ഛേദിച്ചതായി അൽ സയാസ പത്രം റിപ്പോർട്ട് ചെയ്തു.
ഫർവാനിയ ഗവർണറേറ്റിലെ എൻജിനീയറിങ് ഓഡിറ്റ് ആൻഡ് ഫോളോ-അപ് വകുപ്പ് നടത്തിയ ഫീൽഡ് പരിശോധനയെ തുടർന്നാണ് നടപടി. റാബിയ, ഫിർദൗസ്, ഒമരിയ എന്നിവിടങ്ങളിലെ സ്വത്ത് ഉടമകൾക്ക് മുന്നറിയിപ്പുകൾ നൽകിയതിന് ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് വകുപ്പ് വ്യക്തമാക്കി.
ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച്, പരിശോധനാ സംഘം ലംഘനങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചതായും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

