Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപതാകനിറത്തിലെ വെളിച്ചം...

പതാകനിറത്തിലെ വെളിച്ചം രസമുള്ള രാത്രിക്കാഴ്​ച; വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങളും അ​ല​ങ്കാ​ര​മ​യം​

text_fields
bookmark_border
പതാകനിറത്തിലെ വെളിച്ചം രസമുള്ള രാത്രിക്കാഴ്​ച; വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങളും അ​ല​ങ്കാ​ര​മ​യം​
cancel
camera_alt

ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച അ​ല​ങ്കാ​ര​ങ്ങ​ൾ

കു​വൈ​ത്ത്​ സി​റ്റി: രാ​ജ്യം ദേ​ശീ​യ ദി​നം ആ​ഘോ​ഷി​ക്കാ​നൊ​രു​ങ്ങു​​​മ്പോ​ൾ കു​വൈ​ത്തി വീ​ടു​ക​ളും സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ളും ദേ​ശീ​യ പ​താ​ക​കൊ​ണ്ട് അ​ല​ങ്ക​രി​ച്ചും വ​ർ​ണ​വെ​ളി​ച്ചം വി​ത​റി​യും ഭം​ഗി​യാ​ക്കി. കു​വൈ​ത്തി പാ​ർ​പ്പി​ട സ​മു​ച്ച​യ​ങ്ങ​ൾ​ക്ക​രി​കി​ലൂ​ടെ ഇ​ക്കാ​ല​ത്ത്​ യാ​ത്ര ക​ൺ​കു​ളി​ർ​മ​യേ​കു​ന്ന​താ​ണ്.

വീ​ടി​ന്റെ​യ​ത്ര ഉ​യ​ര​മു​ള്ള കൂ​റ്റ​ൻ പ​താ​ക​ക​ൾ പ​ല​യി​ട​ത്തും തൂ​ക്കി​യ​താ​യി കാ​ണാം. ദേ​ശീ​യ പ​താ​ക​യു​ടെ നി​റ​ങ്ങ​ളി​ൽ ലൈ​റ്റു​ക​ൾ തെ​ളി​യു​ന്ന​ത്​ ര​സ​മു​ള്ള രാ​ത്രി​ക്കാ​ഴ്​​ച​യാ​ണ്.

ഫെ​ബ്രു​വ​രി തു​ട​ക്കം മു​ത​ലേ കു​വൈ​ത്തി​ക​ൾ ആ​ഹ്ലാ​ദ​ത്തി​ലും ആ​ഘോ​ഷ​ത്തി​ലു​മാ​ണ്. ദേ​ശീ​യ, വി​മോ​ച​ന ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന ഫെ​ബ്രു​വ​രി 25, 26 തീ​യ​തി​ക​ൾ ആ​വു​മ്പോ​ഴേ​ക്ക്​ ഇ​ത്​ പാ​ര​മ്യ​ത്തി​ലെ​ത്തി. നി​ര​ത്തു​ക​ളി​ലോ​ടു​ന്ന വാ​ഹ​ന​ങ്ങ​ളും കൊ​ടി​തോ​ര​ണ​ങ്ങ​ൾ കൊ​ണ്ട്​ അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​ക്കാ​ര്യ​ത്തി​ൽ രാ​ജ്യ​വാ​സി​ക​ളാ​യ വി​ദേ​ശി​ക​ളും പി​റ​കി​ല​ല്ല. അ​ന്നം ത​രു​ന്ന നാ​ടി​നോ​ടു​ള്ള ന​ന്ദി സൂ​ച​ക​മാ​യി വി​ദേ​ശി​ക​ളും വാ​ഹ​ന​ങ്ങ​ളി​ൽ കു​വൈ​ത്ത്​ പ​താ​ക​യ​ണി​യി​ക്കു​ന്നു. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്റെ പൊ​ലി​മ കാ​ണാം. കു​വൈ​ത്തി പ​താ​ക​ക​ൾ അ​ല​ങ്ക​രി​ച്ച​തി​നു​ പു​റ​മെ ആ​ക​ർ​ഷ​ക ഓ​ഫ​റു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait national daykuwait city
News Summary - Houses and buildings are decorated
Next Story