ഗാർഹികത്തൊഴിലാളി പ്രശ്നം: ഫിലിപ്പീൻ പ്രസിഡൻറ് മാർച്ചിൽ കുവൈത്തിലെത്തും
text_fieldsകുവൈത്ത് സിറ്റി: ഫിലിപ്പീൻ പ്രസിഡൻറ് റോഡ്രിഗോ ദുതെർത് മാർച്ചിൽ കുവൈത്ത് സന്ദർശിക്കുമെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച വൈകീട്ട് ദുതെർതുമായി ചർച്ച നടത്തിയ ഫിലിപ്പീനിലെ കുവൈത്ത് അംബാസഡർ ശൈഖ് സാലിഹ് അഹ്മദ് അൽ ദുവൈഖ് കുവൈത്ത് സന്ദർശനത്തിനുള്ള ക്ഷണക്കത്ത് ഒൗദ്യോഗികമായി കൈമാറി. ഇതിനോട് അനുകൂലമായി പ്രതികരിച്ച പ്രസിഡൻറ് മാർച്ചിൽ കുവൈത്തിലെത്താൻ സമ്മതിച്ചതായാണ് സൂചന. പ്രസിഡൻറിെൻറ വക്താവ് ഹാരി റോക്കെയെ ഉദ്ധരിച്ച് ഫിലിപ്പീൻ വാർത്താ ഏജൻസിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
കുവൈത്ത് സിറ്റി: ഫിലിപ്പീൻ വനിതാ ഗാർഹികത്തൊഴിലാളിയുടെ മൃതദേഹം ആളൊഴിഞ്ഞ അപ്പാർട്ട്മെൻറിലെ ഫ്രീസറിനുള്ളിൽ കണ്ടെത്തി. ഒരുവർഷമായി മൃതദേഹം ഫ്രീസറിനുള്ളിലായിരുന്നുവെന്നാണ് അധികൃതർ സംശയിക്കുന്നത്. ഫിലിപ്പീൻ ലേബർ സെക്രട്ടറി സിൽവസ്റ്റർ ബെല്ലോ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. മൃതദേഹം പരിശോധിച്ച് തങ്ങളുടെ പൗരയാണെന്ന് സ്ഥിരീകരിച്ചതിന് ശേഷം പ്രതികരണം അറിയിക്കാമെന്നാണ് അദ്ദേഹം പറയുന്നത്. കുവൈത്തിലെ ഫിലിപ്പീൻ എംബസി പൊലീസ്, ഫോറൻസിക് അധികൃതർ എന്നിവരുമായി സഹകരിച്ച് അന്വേഷണം നടത്തിവരുകയാണ്. ദമ്പതികളായ സിറിയൻ വനിതയും ലബനീസ് പൗരനും താമസിച്ചിരുന്ന അപ്പാർട്ട്മെൻറാണിത്. ഇവർക്ക് ഫിലിപ്പീനിയായ ഗാർഹികത്തൊഴിലാളി ഉണ്ടായിരുന്നു. ചെക്ക് കേസിൽ ലബനീസ് പൗരന് അറസ്റ്റ് വാറൻറുള്ളതിനാൽ ദമ്പതികൾ 2016ൽ തന്നെ നാടുവിട്ടിട്ടുണ്ട്. മൃതദേഹത്തിെൻറ കഴുത്തിലും ശരീരത്തിലും മർദനമേറ്റ അടയാളമുണ്ടെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഇനിയൊരു പൗരന് പീഡനമേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്താൽ മുഴുവൻ ഫിലിപ്പീനികളെയും കുവൈത്തിൽനിന്ന് പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ് ഇൗ സംഭവം.
അതിനിടെ, കുവൈത്ത് അംബാസഡറും ഫിലിപ്പീൻ പ്രസിഡൻറും അടച്ചിട്ട മുറിയിൽ നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ അധികൃതർ വ്യക്തമാക്കിയില്ല.
ഗാർഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട തർക്കങ്ങൾ നയതന്ത്ര പ്രശ്നമായി വളർന്ന സാഹചര്യത്തിൽ സന്ദർശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഫിലിപ്പീൻ പൗരന്മാരായ ഗാർഹികത്തൊഴിലാളികൾ കുവൈത്തിൽ പീഡനത്തിനിരയായതിനെ തുടർന്ന് കടുത്ത നിലപാടുമായി റോഡ്രിഗോ ദുതെർത് രംഗത്തെത്തിയിരുന്നു. കുവൈത്തിലേക്ക് ഗാർഹികത്തൊഴിലാളികളെ അയക്കുന്നത് നിർത്തിയതിനൊപ്പം ഇനി കുവൈത്തിൽ പീഡനമോ കൊലപാതകമോ റിപ്പോർട്ട് ചെയ്താൽ മുഴുവൻ ഫലിപ്പീനുകാർക്കും തിരിച്ചുവരാൻ ഉത്തരവ് നൽകുമെന്ന് പ്രസിഡൻറ് റോഡ്രിഗോ ദുതെർത് മുന്നറിയിപ്പ് നൽകിയിരുന്നു.
നിലവിൽ രണ്ടര ലക്ഷം ഫിലിപ്പീൻ പൗരന്മാർ കുവൈത്തിൽ ജോലിചെയ്യുന്നുണ്ട്. അതിനിടെ, കുവൈത്തിലെ ഗാർഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട ഫിലിപ്പീൻ പ്രസിഡൻറ് റോഡ്രിഗോ ദുതെർതിെൻറ കടുത്ത നിലപാടിനെതിരെ നാട്ടിൽ രാഷ്ട്രീയ മേഖലയിൽനിന്നും എഴുത്തുകാരിൽനിന്നും വിമർശനവും ഉയർന്നു.
കുവൈത്തിലേക്ക് ഗാർഹികത്തൊഴിലാളികളെ അയക്കുന്നത് നിർത്തിവെച്ച നടപടി അപക്വമാണെന്നാണ് വിമർശനം. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ഒരു രാജ്യത്തെ അടച്ചാക്ഷേപിക്കരുതെന്നും സർക്കാറിെൻറ വിശദീകരണത്തെ മുഖവിലക്കെടുക്കണമെന്നുമാണ് വിമർശകർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
