Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ചു​രു​ങ്ങി​യ വേ​ത​നം 100 ദീ​നാ​റാ​ക്കി

text_fields
bookmark_border
ഇ​ന്ത്യ​ൻ ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ  ചു​രു​ങ്ങി​യ വേ​ത​നം 100 ദീ​നാ​റാ​ക്കി
cancel

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​ൻ ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ചു​രു​ങ്ങി​യ വേ​ത​നം 100 ദീ​നാ​റാ​ക്കി നി​ ശ്ച​യി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി വെ​ബ്​​സൈ​റ്റി​ലൂ​ടെ അ​റി​യി​ച്ച​താ​ണ്​ ഇ​ക്കാ​ര്യം. 2019 ജ​നു​വ​രി മു​ത​ൽ തീ​ര ു​മാ​ന​ത്തി​ന്​ പ്രാ​ബ​ല്യ​മു​ണ്ട്. ഇ​ത​നു​സ​രി​ച്ച്​ അ​വി​ദ​ഗ്​​ധ ഹെ​ൽ​പ​ർ​മാ​ർ, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ, മ​റ്റു തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ​ക്ക്​ ചു​രു​ങ്ങി​യ വേ​ത​നം 100 ദീ​നാ​ർ ല​ഭി​ക്ക​ണം.

നി​ല​വി​ൽ ഇ​ത്​ 85 ദീ​നാ​ർ ആ​യി​രു​ന്നു. ന​ഴ്​​സു​മാ​രു​ടെ മി​നി​മം വേ​ത​നം ഡി​പ്ലോ​മ യോ​ഗ്യ​ത​യു​ള്ള​വ​രു​ടേ​ത്​ 275 ദീ​നാ​റും ബി.​എ​സ്​​സി യോ​ഗ്യ​ത​യു​ള്ള​വ​രു​ടേ​ത്​ 350 ദീ​നാ​റും ആ​ക്കി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. നേ​ര​ത്തേ ഇ​ത്​ യ​ഥാ​ക്ര​മം 260 ദീ​നാ​ർ, 325 ദീ​നാ​ർ എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു. വീ​ട്ടു​വേ​ല​ക്കാ​ർ, പാ​ച​ക​ക്കാ​ർ, ഡ്രൈ​വ​ർ​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ ചു​രു​ങ്ങി​യ വേ​ത​നം 70 ദീ​നാ​റി​ൽ​നി​ന്നാ​ണ്​ 100 ദീ​നാ​റി​ലേ​ക്ക്​ ഉ​യ​ർ​ത്തി​യ​ത്. ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ സൗ​ജ​ന്യ ഭ​ക്ഷ​ണം, താ​മ​സം, ചി​കി​ത്സ, നാ​ട്ടി​ലേ​ക്കും തി​രി​ച്ചു​മു​ള്ള വി​മാ​ന ടി​ക്ക​റ്റ്​ എ​ന്നി​വ ന​ൽ​ക​ണ​മെ​ന്ന നി​ല​വി​ലെ വ്യ​വ​സ്ഥ​യി​ൽ മാ​റ്റ​മി​ല്ല.

പു​തു​ക്കി​യ വേ​ത​ന വി​വ​ര​പ്പ​ട്ടി​ക ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ വെ​ബ്​​സൈ​റ്റി​ൽ പ​രി​ശോ​ധി​ക്കാ​വു​ന്ന​താ​ണ്. സെ​മി സ്​​കി​ൽ​ഡ്​ തൊ​ഴി​ൽ പ​ട്ടി​ക​യി​ലു​ള്ള​വ​യ​ട​ക്കം വി​വി​ധ ജോ​ലി​ക​ളു​ടെ മി​നി​മം വേ​ത​ന​പ്പ​ട്ടി​ക എം​ബ​സി വെ​ബ്​​സൈ​റ്റി​ൽ പ​ട്ടി​ക​യാ​യി കൊ​ടു​ത്തി​ട്ടു​ണ്ട്. വി​ലാ​സം: http://www.indembkwt.gov.in/Pages/MinWages.aspx. ജീ​വി​ത​ച്ചെ​ല​വ്​ ഉ​യ​ർ​ന്ന​തി​​​െൻറ​യും ഇ​പ്പോ​ഴ​ത്തെ തൊ​ഴി​ൽ​വി​പ​ണി നി​ല​വാ​ര​ത്തി​​​െൻറ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ചു​രു​ങ്ങി​യ വേ​ത​നം പ​രി​ഷ്​​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:house maidsgulf newsmalayalam news
News Summary - house maids-kuwait-gulf news
Next Story