ഗാർഹികത്തൊഴിലാളിക്ഷാമം: തൊഴിലാളികളെ കുവൈത്തിലയക്കുന്നതിന് ഇത്യോപ്യ നിബന്ധന വെക്കുന്നു
text_fieldsകുവൈത്ത് സിറ്റി: ജ്യത്ത് ഗാർഹിക മേഖലയിലെ പ്രതിസന്ധി തുടരുന്നതിനിടെ ഇത്യോപ്യ കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നതിന് നിബന്ധന വെക്കുന്നു. രണ്ടു രാജ്യങ്ങൾക്കിടയിൽ പ്രത്യേകം ഉടമ്പടി രൂപപ്പെടുത്തിയതിന് ശേഷം മാത്രമേ തങ്ങളുടെ പൗരന്മാരെ കുവൈത്തിലേക്ക് വീണ്ടും അയക്കുകയുള്ളൂവെന്നാണ് ഇത്യോപ്യൻ നിലപാട്. പ്രാദേശിക പത്രവുമായുള്ള അഭിമുഖത്തിൽ കുവൈത്തിലെ ഇത്യോപ്യൻ അംബാസഡർ അബ്ദുൽ അസീസ് ആദം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിലാളികൾക്ക് വർഷത്തിൽ നിശ്ചിതകാലം ശമ്പളത്തോടെയുള്ള അവധി അനുവദിക്കുക, പാസ്പോർട്ട് തൊഴിലാളിയുടെ പക്കലോ അവരുടെ എംബസിയിലോ സൂക്ഷിക്കാൻ അനുവദിക്കുക, തൊഴിൽ സമയം നിർണയിക്കുക, ശമ്പളമുൾപ്പെടെ കാര്യത്തിൽ മറ്റു രാജ്യക്കാരുടേതുപോലുള്ള നിലപാട് തങ്ങളുടെ തൊഴിലാളികളോടും കാണിക്കുക തുടങ്ങിയ നിബന്ധനകളാണ് ഇത്യോപ്യൻ അംബാസഡർ മുന്നോട്ടുവെച്ചത്. ഇക്കാര്യത്തിൽ മറുപടി ആവശ്യപ്പെട്ട് ഏതാനും ദിവസം മുമ്പ് കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകിയിട്ടുണ്ട്.
ഇതിന് അനുകൂലമായ മറുപടി ലഭിക്കുന്ന മുറക്ക് ഇത്യോപ്യൻ വിദേശകാര്യമന്ത്രിയുടെ കുവൈത്ത് സന്ദർശനമുണ്ടാകും. ഇത്യോപ്യൻ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിരുന്ന റിക്രൂട്ട്മെൻറ് വിലക്ക് കുവൈത്ത് പിൻവലിച്ചെങ്കിലും കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നതിനേർപ്പെടുത്തിയ വിലക്ക് തങ്ങളിതുവരെ പിൻവലിച്ചിട്ടില്ലെന്ന് അബ്ദുൽ അസീസ് ആദം കൂട്ടിച്ചേർത്തു. തൊഴിലാളികളെ അയക്കുന്നത് ഫിലിപ്പീൻസ് നിർത്തിയതോടെയാണ് രാജ്യത്ത് ഗാർഹിക തൊഴിൽ മേഖലയിൽ പ്രതിസന്ധി രൂക്ഷമായത്. ഈ സാഹചര്യത്തിലാണ് വർഷങ്ങളായി ഏർപ്പെടുത്തിയ റിക്രൂട്ട്മെൻറ് വിലക്ക് പിൻവലിച്ച് ഇത്യോപ്യയിൽനിന്ന് തൊഴിലാളികളെ കൊണ്ടുവരാൻ കുവൈത്ത് തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
