വീട്ടില് തീപിടിത്തം; എട്ട് കുട്ടികളെയടക്കം 16 പേരെ രക്ഷിച്ചു
text_fieldsഫിർദൗസിലെ സ്വദേശി വീട്ടിലുണ്ടായ തീപിടിത്തം
കുവൈത്ത് സിറ്റി: കുവൈത്തില് സ്വദേശി വീട്ടിലുണ്ടായ തീപിടിത്തത്തിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്. വീടിനകത്ത് കുടുങ്ങിയ എട്ട് കുട്ടികൾ ഉൾപ്പെടെ 16 പേരെ സാഹസികമായാണ് രക്ഷപ്പെടുത്തിയത്. ഫിര്ദൗസ് ഏരിയയിലെ കുവൈത്തി വീട്ടിലാണ് അപകടം. താഴെ നിലയിലാണ് തീപിടിച്ചത്.
അപകടം അറിഞ്ഞയുടന് അർദിയ, ജലീബ് അൽ ശുയൂഖ് എന്നിവിടങ്ങളിൽനിന്ന് സ്ഥലത്തെത്തിയ അഗ്നിശമനസേന വീടിനുള്ളില് കുടുങ്ങിയ 16 പേരെയും പരിക്ക് കൂടാതെ രക്ഷപ്പെടുത്തി. തീ വ്യാപിക്കുന്നതിന് മുമ്പ് തീയണച്ചതിനാല് വന് അപകടം ഒഴിവായി. സാധന സാമഗ്രികൾ കത്തിനശിച്ച് വൻ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ട്.തീപിടിത്തത്തിെൻറ കാരണം വ്യക്തമല്ല. അധികൃതർ അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

