സബാഹിയയിൽ വീടിന് തീപിടിച്ചു
text_fieldsകുവൈത്ത് സിറ്റി: സബാഹിയയിൽ വീടിന് തീപിടിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് അപകടം. മംഗഫ്, അഹ്മദി സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി.തീ നിയന്ത്രണവിധേയമാക്കുന്നതും ആളപായം തടയുന്നതിലും അഗ്നിശമന സേന ശ്രദ്ധ നൽകി. വൈകാതെ തീ നിയന്ത്രണവിധേയമാക്കിയതായും അറിയിച്ചു.
തീപിടിത്തത്തിൽ വീടിനും വീട്ടുപകരണങ്ങൾക്കും കാര്യമായ നാശനഷ്ടം സംഭവിച്ചു.നിരവധി ഉപകരണങ്ങൾ തീപിടിത്തത്തിൽ നശിച്ചു. താപനില ഉയർന്നതോടെ രാജ്യത്ത് തീപിടിത്ത കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അഗ്നി സുരക്ഷ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാനും ജാഗ്രത പുലർത്താനും അധികൃതർ ഉണർത്തി. അപകടം സംഭവിച്ചാൽ ഉടൻ ഫയർഫോഴ്സിനെ വിവരം അറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

