ഇന്ത്യ, വിയറ്റ്നാം എന്നിവിടങ്ങളിൽനിന്ന് ഗാർഹികത്തൊഴിലാളികളെ എത്തിക്കാൻ നീക്കം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തേക്ക് ആവശ്യമായ ഗാർഹിക തൊഴിലാളികളെ ഇന്ത്യയിൽനിന്നും വിയറ്റ്നാമിൽനിന്നും കൊണ്ടുവരാൻ നീക്കം ആരംഭിച്ചതായി റിപ്പോർട്ട്. ഇതു സംബന്ധിച്ച ധാരണപ്പത്രത്തിൽ ഇന്ത്യൻ എംബസിയുമായി ഒപ്പുവെച്ചതായും തുടർന്ന് വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയതായും ഉന്നത സുരക്ഷാവൃത്തങ്ങൾ പറഞ്ഞു.
റിക്രൂട്ടിങ് ഫീസ് വർധനയെ തുടർന്ന് ശ്രീലങ്കൻ തൊഴിലാളികളെ ലഭ്യമാക്കുന്നതിൽ നേരിട്ട പ്രയാസവും കുവൈത്തിലേക്ക് ജോലിക്കാരെ അയക്കുന്നത് ഫിലിപ്പീൻസ് നിർത്തിയതുമാണ് ഇന്ത്യയുൾപ്പെടെ രാജ്യങ്ങളെ ആശ്രയിക്കാൻ അധികൃതരെ േപ്രരിപ്പിച്ചത്. അതോടൊപ്പം, റമദാൻ ആസന്നമായതും സ്വദേശി വീടുകളിൽ തൊഴിലാളികളുടെ ആവശ്യം വർധിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് ഇത്യോപ്യയിൽനിന്നുള്ള തൊഴിലാളികളുടെ റിക്രൂട്ട്മെൻറിന് ഏർപ്പെടുത്തിയ വിലക്ക് അധികൃതർ പിൻവലിച്ചത്. ഇതോടെ, ആ രാജ്യത്തുനിന്ന് തൊഴിലാളികളെ എത്തിക്കാനുള്ള നടപടികൾ വൈകാതെ ആരംഭിച്ചേക്കും. കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് നിർത്തിവെച്ച തീരുമാനം പുനഃപരിശോധിക്കാൻ ഫിലിപ്പീൻസുമായി ചർച്ചകൾ തുടരുകയാണ്. കൂടുതൽ രാജ്യങ്ങളിൽനിന്ന് റിക്രൂട്ട്മെൻറ് ആരംഭിക്കുന്നതോടെ ഇതിനുവേണ്ടിവരുന്ന സാമ്പത്തിക ചെലവിൽ കുറവുണ്ടായേക്കാമെന്ന പ്രതീക്ഷയാണ് അധികൃതർക്കുള്ളത്. ഇന്തോനേഷ്യ, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളിൽനിന്നും തൊഴിലാളികളെ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
