ഇനി ചൂടു കൂടിയ ദിനങ്ങൾ
text_fieldsകുവൈത്ത് സിറ്റി: ശൈത്യകാലം പിൻവാങ്ങിയതോടെ രാജ്യത്ത് വരും ദിവസങ്ങൾ ചൂടേറിയതാകും. അടുത്ത ദിവസങ്ങളില്‍ ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. വരും ദിവസങ്ങളില്‍ പരമാവധി താപനില 32 മുതൽ 34 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്ന് കാലാവസ്ഥ ഡിപ്പാർട്മെന്റ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. കാലാവസ്ഥ സ്ഥിരത കൈവരിച്ചതായും അദ്ദേഹം അറിയിച്ചു.
അടുത്ത ദിവസങ്ങളിൽ പകല്‍ ഉയർന്ന ചൂട് അനുഭവപ്പെടുമെങ്കിലും രാത്രിയില്‍ മിതമായിരിക്കും. എന്നാൽ, തുടർ ദിവസങ്ങളിൽ താപനിലയിൽ ഉയർച്ച ഉണ്ടാകും. മേയ് അവസാനത്തോടെ ക്രമേണ ചൂട് കൂടി ജൂണോടെ ശക്തി പ്രാപിക്കും. ജൂൺ, ജൂലൈ,ആഗസ്റ്റ് മാസങ്ങളിൽ മേഖലയിൽ ഏറ്റവും ചൂട് അനുഭവപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് കുവൈത്ത്. വേനൽചൂട് കണക്കിലെടുത്തു തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31 വരെ രാജ്യത്ത് പുറം ജോലികൾക്ക് നിയന്ത്രണം ഏർപ്പെടുത്താറുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

