Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹോട്ടലുകളിൽനിന്ന് കേടായ ഭക്ഷ്യവസ്തുക്കൾ പിടികൂടി
text_fieldsbookmark_border
കുവൈത്ത് സിറ്റി: കാപിറ്റൽ മുനിസിപ്പൽ വിഭാഗം നടത്തിയ റെയ്ഡിൽ മനുഷ്യോപയോഗത്തിന് പറ്റാത്ത നിലയിൽ കേടുവന്ന 41 കിലോ ഭക്ഷണ സാധനങ്ങൾ പിടികൂടി. അൽറായിലെ ഹോട്ടലിൽനിന്നാണ് കാലാവധി കഴിഞ്ഞ ഇവ കണ്ടെടുത്തത്.
ഇതടക്കം 18 മുനിസിപ്പൽ നിയമലംഘനങ്ങൾ പിടികൂടി കേസ് രജിസ്റ്റർ ചെയ്തു. ഹെൽത്ത് കാർഡില്ലാത്ത തൊഴിലാളികളെ ജോലിക്ക് നിയമിക്കുക, ലൈസൻസ് ലഭിക്കുന്നതിന് മുമ്പ് കട തുറക്കൽ എന്നീ നിയമലംഘനങ്ങളാണ് പിടികൂടിയത്. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന സൂചനയാണ് അധികൃതർ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
