Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തിൽ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ തുടരും

text_fields
bookmark_border
കുവൈത്തിൽ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ തുടരും
cancel

കുവൈത്ത് സിറ്റി: രാജ്യത്ത് അടുത്ത ദിവസങ്ങളിൽ നേരിയ മഴക്കും മൂടൽമഞ്ഞിനും സാധ്യത. അതേസമയം, ശനിയാഴ്ച വരെ പകൽ ചൂടുള്ളതും ഈർപ്പമുള്ളതുമായ നിലയിൽ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റും ഭാഗികമായി മേഘാവൃതമായ ആകാശവും ഈ ദിവസങ്ങളിൽ തുടരും.

മുകളിലെ വായുവിലെ ന്യൂനമർദ്ദത്തിന്റെ വികാസം രാജ്യത്തെ ബാധിച്ചിട്ടുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു. ഇത് താഴ്ന്നതും ഇടത്തരവുമായ മേഘങ്ങൾ രൂപപ്പെടാനും നേരിയ മഴ പെയ്യാൻ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

വൈകുന്നേരം മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഇത് ചില പ്രദേശങ്ങളിൽ തിരശ്ചീന ദൃശ്യപരത കുറച്ചേക്കാം. അതിരാവിലെ ദൃശ്യപരത ക്രമേണ മെച്ചപ്പെടും. വെള്ളിയാഴ്ച, ചൂടും താരതമ്യേന ഈർപ്പവുമുള്ള കാലാവസ്ഥയായിരിക്കും. മണിക്കൂറിൽ ആറു മുതൽ 26 കിലോമീറ്റർ വരെ വേഗതയിൽ നേരിയ കാറ്റിനും ഒറ്റപ്പെട്ട മഴ പെയ്യാനും സാധ്യതയുണ്ട്. വെള്ളിയാഴ്ച രാത്രി താരതമ്യേന ഈർപ്പമുള്ളതുമായിരിക്കും. ചില പ്രദേശങ്ങളിൽ നേരിയ മൂടൽമഞ്ഞിന് സാധ്യതയുണ്ട്. താപനില 21 മുതൽ 23 ഡിഗ്രി വരെ പ്രതീക്ഷിക്കുന്നു. ശനിയാഴ്ചയും ഈർപ്പമുള്ളതും ഭാഗികമായി മേഘാവൃതമായ അന്തരീക്ഷം തുടരും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hot and humid weather will continue
Next Story