ഹോസ്പിറ്റാലിറ്റി, ടൂറിസം പ്രദർശനം സമാപിച്ചു
text_fieldsവാർത്താവിനിമയ, സാംസ്കാരിക മന്ത്രാലയത്തിന്റെ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിച്ച
ഹോസ്പിറ്റാലിറ്റി, ടൂറിസം പ്രദർശനം
കുവൈത്ത് സിറ്റി: വാർത്താവിനിമയ, സാംസ്കാരിക മന്ത്രാലയത്തിന്റെ രക്ഷാകർതൃത്വത്തിൽ നടന്ന ഹോസ്പിറ്റാലിറ്റി, ടൂറിസം പ്രദർശനത്തിന്റെ 13ാമത് എഡിഷൻ സമാപിച്ചു.
100 കമ്പനികളും 500 അന്താരാഷ്ട്ര ബ്രാൻഡുകളും പങ്കെടുത്ത മൂന്നുദിവസത്തെ പ്രദർശനത്തിൽ 8000ത്തിലേറെ പേരാണ് സ്റ്റാളുകൾ സന്ദർശിച്ചത്. ഹോസ്പിറ്റാലിറ്റി മേഖലയിൽ കുവൈത്തിലെ നിക്ഷേപസാധ്യതകളും മേഖലയിലെ സമീപകാല പ്രവണതകളും പരിചയപ്പെടുത്തി മുപ്പതോളം വിദഗ്ധർ വിവിധ സെഷനുകളിൽ സംസാരിച്ചു.
ട്രേഡ് മാർക്ക് പ്രദർശനവും കലാപരിപാടികളും പ്രമുഖ ഷെഫുമാരുടെ കുക്കറി ഷോയും മേളക്ക് മാറ്റുകൂട്ടി. കുവൈത്തിനെ ധനകാര്യ, വാണിജ്യ, സാംസ്കാരിക ഹബ് ആക്കുകയെന്ന ന്യൂ കുവൈത്ത് 2035 ദർശനത്തിന്റെ ഭാഗമായാണ് മിശ്രിഫിലെ കുവൈത്ത് ഇന്റർനാഷനൽ ഫെയർ സെന്ററിലെ ഹാൾ എട്ടിൽ പ്രദർശനം സംഘടിപ്പിച്ചത്. ഹോട്ടൽ, റെസ്റ്റാറന്റ്, കഫേ എന്നിവയുടെ ഹ്രസ്വരൂപമായ ‘ഹൊറെക’ എന്ന പേരിലാണ് പ്രദർശനമൊരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

