സ്വകാര്യ ആശുപത്രി ഡോക്ടർമാർ പരസ്യം ചെയ്യുന്നത് വിലക്കി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ സേവനങ്ങൾ സംബന്ധിച്ച് പരസ്യം ചെയ്യുന്നതിന് വിലക്ക്. ആരോഗ്യമന്ത്രാലയമാണ് രാജ്യത്തെ സ്വകാര്യ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ഡോക്ടർമാരുടെ സേവനങ്ങൾ സംബന്ധിച്ച എല്ലാവിധ പരസ്യങ്ങളും വിലക്കിക്കൊണ്ടാണ് ആരോഗ്യമന്ത്രാലയത്തിെൻറ ഉത്തരവ്. ഈ വർഷം മാർച്ചിൽ നടന്ന മെഡിക്കൽ ലൈസൻസിങ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് നടപടി.
പരസ്യം വിലക്കിക്കൊണ്ടുള്ള ഉത്തരവിെൻറ പകർപ്പ് രാജ്യത്ത് സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന ആശുപത്രികളുടെയും ഹെൽത്ത് സെൻററുകളുടെയും മാനേജ്മെൻറുകൾക്ക് അയച്ചുകൊടുത്തതായി ആരോഗ്യമന്ത്രാലയത്തിലെ മെഡിക്കൽ ലൈസൻസിങ് വകുപ്പ് അറിയിച്ചു. നിലവിൽ സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും ഇത്തരം പരസ്യം നൽകാറുണ്ട്. സ്വകാര്യ ആശുപത്രികളുടെ പരസ്യങ്ങളിലെ മുഖ്യ ഉള്ളടക്കം തന്നെ ഡോക്ടർമാരുടെ സേവനവും പരിചയവും സംബന്ധിച്ചുള്ളതാണ്. സ്വകാര്യ ക്ലിനിക്കുകളുടെയും ഡോക്ടമാരുടെയും പരസ്യങ്ങൾക്കായി രാജ്യത്തെ മിക്ക പത്രങ്ങളിലും പ്രത്യേകം പേജുകൾ തന്നെയുണ്ട്. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പരസ്യങ്ങൾ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതായി നേരത്തേ പരാതികൾ ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.