മുഹമ്മദ് റഫാഹിന് കെ.ഐ.ജി ബൽഖീസ് യൂനിറ്റിന്റെ ആദരം
text_fieldsമുഹമ്മദ് റഫാഹിന് കെ.ഐ.ജി ബൽഖീസ് യൂനിറ്റിന്റെ ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: ഖുർആൻ മനഃപാഠമാക്കിയ മുഹമ്മദ് റഫാഹിന് കെ.ഐ.ജി കുവൈത്ത് ബൽഖീസ് യൂനിറ്റിന്റെ ആദരം. ബൽഖീസ് മസ്ജിദിൽ തിങ്കളാഴ്ചകളിൽ നടന്നുവരുന്ന ഖുർആൻ ക്ലാസിനിടെ അധ്യാപകൻ ഫൈസൽ മഞ്ചേരി, പള്ളി ഇമാം ശൈഖ് ഹസ്സൻ നെഹലാവി എന്നിവർ ചേർന്ന് ഉപഹാരം കൈമാറി. മുഹമ്മദ് റഫാഹിനെ അഭിനന്ദിച്ച ഇരുവരും ചെറിയ പ്രായത്തിൽ ഖുർആൻ മനഃപാഠമാക്കിയതിലൂടെ വലിയ നേട്ടമാണ് കൈവരിച്ചതെന്നും വ്യക്തമാക്കി. യൂനിറ്റ് പ്രസിഡന്റ് ജസീൽ ചെങ്ങളാൻ, സെക്രട്ടറി അൻവർ സാദത്ത് എന്നിവരും മറ്റ് അംഗങ്ങളും പങ്കെടുത്തു. കുവൈത്തിൽ പ്രവാസിയായ റിയാസ് വടകരയുടെയും ഫാസില റിയാസിന്റെയും മകനാണ് മുഹമ്മദ് റഫാഹ്.

