വിദ്യാർഥികളെ കെ.എം.സി.സി ആദരിച്ചു
text_fieldsവിദ്യാർഥികൾ സംഘാടകരോടൊപ്പം
കുവൈത്ത് സിറ്റി: കെ.എം.സി.സി വേങ്ങര മണ്ഡലത്തിലെ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ വിജയം നേടിയവരെ ആദരിച്ചു. വിദ്യാർഥികൾക്ക് യൂസഫ് മനപ്പള്ളി -അലി വടക്കേതിൽ സ്മാരക മെമന്റോയും കാഷ് അവാർഡും ചടങ്ങിൽ കൈമാറി. പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി വേങ്ങര മണ്ഡലം ജ. സെക്രട്ടറി ശറഫുദ്ദീൻ കുഴിപ്പുറം അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രവർത്തക സമിതി അംഗം കെ.എം. കോയാമു, വേങ്ങര മണ്ഡലം മുസ് ലിം ലീഗ് പ്രസിഡന്റ് പി.കെ. അസ് ലു, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ഷംസു പുള്ളാട്ട്, ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് മൂസ കടമ്പോട്ട്, വാർഡ് അംഗം കരീം, സിദ്ദീഖ് കുഴിപ്പുറം, കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. റസാഖ്, സെക്രട്ടറി ഫാസിൽ കൊല്ലം, പി.വി. ഇബ്രാഹിം എന്നിവർ സംബന്ധിച്ചു. കെ.എം.സി.സി മണ്ഡലം സെക്രട്ടറി അബ്ദുല്ല കാപ്പൻ നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

