ബബീഷിന് കാസർകോട് ജില്ല അസോസിയേഷെൻറ ആദരവ്
text_fieldsമത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയ ബബീഷിനെ കാസർകോട് ജില്ല അസോസിയേഷൻ ആദരിച്ചപ്പോൾ
കുവൈത്ത് സിറ്റി: കാസർകോട് കീഴൂര്‍ അഴിമുഖത്ത് തോണിയപകടത്തില്‍പെട്ട മൂന്നു മത്സ്യത്തൊഴിലാളികളെ ജീവന് പണയംവെച്ച് കടലില്‍നിന്ന് രക്ഷപ്പെടുത്തി നാടിെൻറ അഭിമാനമായ ബബീഷ് എന്ന ചെറുപ്പക്കാരനെ കാസർകോട് എക്സ് പാട്രിയേറ്റ്സ് അസോസിയേഷൻ -കുവൈത്ത് ആദരിച്ചു.
ബബീഷിെൻറ വീട്ടിൽ നടന്ന ചടങ്ങിൽ കെ.ഇ.എ പ്രസിഡൻറ് പി.എ. നാസർ ഉപഹാരം നൽകി. എൻജിനീയർ അബൂബക്കർ പൊന്നാട അണിയിക്കുകയും മുനീർ കുണിയ പാരിതോഷികം നൽകുകയും ചെയ്തു.
ഹാരിസ് മുട്ടുംതല, എസ്.എം. ഹമീദ്, അഷ്റഫ് തൃക്കരിപ്പൂർ, മുസ്തഫ ചെമ്മനാട്, ബഷീർ പൂച്ചക്കാട് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

