Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്: ഗ​താ​ഗ​ത...

കു​വൈ​ത്ത്: ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ക​ർ​ക്ക് പൂ​ട്ടി​ടാ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

text_fields
bookmark_border
traffic rule violators
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ക​ർ​ക്ക് പൂ​ട്ടി​ടാ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഒ​രു​ക്കം തു​ട​ങ്ങി. റോ​ഡ് നി​യ​മം ലം​ഘി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ നൂ​ത​ന സം​വി​ധാ​നം ന​ട​പ്പാ​ക്കി​യ​താ​യി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. വേ​ഗം നി​യ​ന്ത്ര​ണം ലം​ഘി​ക്കു​മ്പോ​ൾ ട്രാ​ഫി​ക് കാ​മ​റ​ക​ളി​ൽ പ​തി​യു​ന്ന ചി​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് സീ​റ്റ് ബെ​ൽ​റ്റ്, ഫോ​ൺ ഉ​പ​യോ​ഗം തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കും.

ക​ഴി​ഞ്ഞ​യാ​ഴ്ച ഗ​താ​ഗ​ത വ​കു​പ്പ് അ​വ​ത​രി​പ്പി​ച്ച റ​സീ​ദ് ആ​പ്പി​ലൂ​ടെ​യാ​ണ് നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ര്‍ക്ക് പി​ഴ ചു​മ​ത്തു​ക. ആ​പ്ലി​ക്കേ​ഷ​ൻ ആ​രം​ഭി​ച്ച​ശേ​ഷം പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് പി​ഴ ഇ​തു​വ​രെ​യാ​യി ചു​മ​ത്തി. അ​തി​നി​ടെ, സ​ര്‍ക്കാ​ര്‍ ഏ​ക​ജാ​ല​ക ആ​പ്പാ​യ സ​ഹേ​ല്‍ വ​ഴി​യാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഫൈ​നു​ക​ള്‍ ല​ഭി​ക്കു​ക​യെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ന​ട​പ​ടി​ക​ള്‍ ഡി​ജി​റ്റ​ലൈ​സ് ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പി​ഴ​ക​ള്‍ ഓ​ണ്‍ലൈ​നാ​യി ന​ല്‍കു​ന്ന​ത്.

പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കാ​മ​റ​ക​ളും റ​ഡാ​ർ സം​വി​ധാ​ന​ങ്ങ​ളും രാ​ജ്യ​ത്തു​ട​നീ​ളം നേ​ര​ത്തെ​ത​ന്നെ സ്ഥാ​പി​ച്ചി​രു​ന്നു. റ​ഡാ​റു​ക​ൾ വ​ഴി മു​ന്നി​ലു​ള്ള വാ​ഹ​ന​ത്തി​ൽ​നി​ന്ന് സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്കാ​തെ ടെ​യി​ൽ​ഗേ​റ്റി​ങ് ഡ്രൈ​വി​ങ് ന​ട​ത്തു​ന്ന​വ​രും അ​മി​ത​ശ​ബ്ദ​മു​ള്ള വാ​ഹ​ന​ങ്ങ​ളും പു​തി​യ സം​വി​ധാ​നം വ​ഴി പി​ടി​കൂ​ടു​വാ​ന്‍ സാ​ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Traffic rulesKuwaitviolators
News Summary - Home Ministry to lock up traffic rule offenders
Next Story