റിപ്പോർട്ട് തള്ളി ആഭ്യന്തര മന്ത്രാലയം; റമദാൻ ഒത്തുചേരലുകൾക്ക് വിലക്കില്ല
text_fieldsകുവൈത്ത് സിറ്റി: അനുമതിയില്ലാതെ നടത്തുന്ന റമദാൻ ഒത്തുചേരലുകളുടെ സംഘാടകർക്ക് ആറു മാസം തടവും 1,000 പിഴയും ലഭിക്കുമെന്ന സോഷ്യൽ മീഡിയ റിപ്പോർട്ടുകൾ ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു. ചില പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്ന വിവരങ്ങൾ പൂർണമായും തെറ്റാണെന്നും അധികാരികൾ പുറപ്പെടുവിച്ച ഏതെങ്കിലും തീരുമാനത്തിന്റെയോ സർക്കുലറിന്റെയോ നിർദേശത്തിന്റെയോ അടിസ്ഥാനത്തിലല്ല ഇതെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
റമദാൻ ഒത്തുചേരലുകളുമായി ബന്ധപ്പെട്ട് മന്ത്രാലയം യാതൊരു പിഴയും പ്രഖ്യാപിച്ചിട്ടില്ല. സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിവരങ്ങൾ പങ്കിടുമ്പോൾ കൃത്യത പാലിക്കണമെന്നും മന്ത്രാലയം പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ജനറൽ വകുപ്പ് ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

