ഹുസൈനിയാസുകളിലെ സുരക്ഷ ഉറപ്പുവരുത്തി ആഭ്യന്തര മന്ത്രാലയം
text_fieldsആഭ്യന്തര മന്ത്രാലയ ആക്ടിങ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അൽ അദ്വാനി സുരക്ഷ സന്ദർശനത്തിൽ
കുവൈത്ത് സിറ്റി: മുഹർറം മാസത്തിൽ ഹുസൈനിയാസ്, വിലാപ കൗൺസിലുകൾ എന്നിവിടങ്ങളിലെ സുരക്ഷയും പ്രതിരോധ തയാറെടുപ്പുകളും വിലയിരുത്തി അധികൃതർ. ആഭ്യന്തര മന്ത്രാലയ ആക്ടിങ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അൽ അദ്വാനി ഫയർ സർവിസ് ഫോഴ്സ് മേധാവി മേജർ ജനറൽ തലാൽ അൽ റൂമിയും ഇതുസംബന്ധിച്ച് കൂടിക്കാഴ്ച നടത്തി.
ഹുസൈനിയാസ് സന്ദർശകർക്ക് സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിന് ഫീൽഡ് തയാറെടുപ്പ് വർധിപ്പിക്കുന്നതിനും ഏകോപന നിലവാരം ഉയർത്തുന്നതിനുമുള്ള മാർഗങ്ങൾ, അഗ്നി പ്രതിരോധ ആവശ്യകതകൾ നടപ്പാക്കൽ, ആവശ്യമുള്ളപ്പോൾ പിന്തുണാ ടീമുകളെ നൽകൽ എന്നിവയെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തതായി ആഭ്യന്തര മന്ത്രാലയവും ഫയർ സർവിസ് ഫോഴ്സും വ്യക്തമാക്കി. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ സുരക്ഷ ഉദ്യോഗസ്ഥർക്കിടയിൽ സഹകരണം തുടരേണ്ടതിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി.
രാജ്യത്തുടനീളമുള്ള ഹുസൈനിയകളും വിലാപ കൗൺസിലുകളും മേജർ ജനറൽ അലി അൽ അദ്വാനി സന്ദർശിച്ചു. നിലവിലുള്ള സുരക്ഷ നടപടികൾ പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ എന്നിവ അദ്ദേഹം വിലയിരുത്തി. കുവൈത്ത് നാഷനൽ ഗാർഡ്, ജനറൽ ഫയർ ഫോഴ്സ്, ജനറൽ ഫയർ ഫോഴ്സിന്റെ മൊബൈൽ മെക്കാനിസം എന്നീ പ്രവർത്തന സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

