അബ്ദലിയിലെ കാർഷിക ഇടങ്ങൾ സന്ദർശിച്ച് ആഭ്യന്തര മന്ത്രി
text_fieldsഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് അബ്ദലി കർഷക വിപണി സന്ദർശിക്കുന്നു
കുവൈത്ത് സിറ്റി: അബ്ദലിയിലെ കാർഷിക ഇടങ്ങളെയും കർഷകരെയും നേരിൽ സന്ദർശിച്ച് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ്. അബ്ദലിയിലെ ഫാമുകൾ സന്ദർശിച്ച മന്ത്രി പ്രവർത്തനങ്ങൾ, തൊഴിലാളികളുടെ രീതികൾ, കർഷകർ നേരിടുന്ന വെല്ലുവിളികൾ എന്നിവ നേരിൽ കണ്ടു.
ഭക്ഷ്യസുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനും പൊതുജനതാൽപര്യം സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് മന്ത്രാലയത്തിന്റെ പൂർണ പിന്തുണ അദ്ദേഹം അറിയിച്ചു.
അബ്ദലി കർഷകവിപണിയും ശൈഖ് ഫഹദ് യൂസഫ് സന്ദർശിച്ചു. പ്രാദേശിക ഉൽപന്നങ്ങളെയും ഭക്ഷ്യസുരക്ഷയെയും പിന്തുണക്കുന്നതിൽ കർഷക വിപണിയുടെ പങ്കിനെ പ്രശംസിച്ചു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ നിയമങ്ങളും നിർദ്ദേശങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യവും സൂചിപ്പിച്ചു. കുവൈത്ത് കർഷക യൂണിയൻ ആസ്ഥാനവും മന്ത്രി സന്ദർശിച്ചു. കർഷകരുമായി കൂടിക്കാഴ്ച നടത്തുകയും പ്രതികരണങ്ങളും നിർദ്ദേശങ്ങളും കേൾക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

