തടവുകാർക്കൊപ്പം ഇഫ്താറിൽ പങ്കെടുത്ത് ആഭ്യന്തര മന്ത്രി റമദാൻ സഹിഷ്ണുതയുടെയും പരിഷ്കരണത്തിന്റെയും അവസരം
text_fieldsഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഉൂദ് അസ്സബാഹ് തടവുകാരുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഉൂദ് അസ്സബാഹ് തിരുത്തൽ കേന്ദ്രങ്ങളിലെ തടവുകാരെ സന്ദർശിച്ചു. റമദാൻ മാസത്തിൽ മാനുഷിക ഇടപെടൽ വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു സന്ദർശനം. തടവുകാരുമായി കൂടിക്കാഴ്ച നടത്തിയ ശൈഖ് ഫഹദ് അവരോടൊപ്പം ഇഫ്താറിൽ പങ്കെടുത്തു.
സഹിഷ്ണുതയുടെയും പരിഷ്കരണത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാന ആത്മീയ അവസരമാണ് റമദാനെന്ന് ശൈഖ് ഫഹദ് പറഞ്ഞു. ശിക്ഷാവിധിക്ക് ശേഷം സമൂഹത്തിലേക്ക് തിരിച്ചുചേരാൻ ഈ സമയം പ്രയോജനപ്പെടുത്തണമെന്നും, ആത്മപരിശോധനക്കും തിരുത്തലിനും വേണ്ടി അനുഗൃഹീത ദിനങ്ങൾ ഉപയോഗിക്കണമെന്നും അദ്ദേഹം തടവുകാരെ ഉണർത്തി.തടവുകാർക്ക് നൽകുന്ന സൗകര്യങ്ങളും സേവനങ്ങളും പുനരധിവാസ പരിപാടികളും അദ്ദേഹം അവലോകനം ചെയ്തു. തിരുത്തൽ, പുനരധിവാസ സംവിധാനങ്ങൾ തുടർച്ചയായി വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും സൂചിപ്പിച്ചു.
തടവുകാരുടെ ക്ഷേമത്തിൽ മാനുഷിക സമീപനം തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.സ്പെഷൽ സെക്യൂരിറ്റി ആൻഡ് കറക്ഷനൽ ഇൻസ്റ്റിറ്റ്യൂഷനുകളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ബ്രിഗേഡിയർ ദാഖിൽ അൽ ദാഖിൽ, കറക്ഷനൽ ഇൻസ്റ്റിറ്റ്യൂഷനുകളുടെ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഉസാമ അൽ മജീദ്, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

