Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയു.​എ.​ഇ...

യു.​എ.​ഇ പ്ര​സി​ഡ​ന്റു​മാ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
യു.​എ.​ഇ പ്ര​സി​ഡ​ന്റു​മാ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
cancel
camera_alt

യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ് യാ​ൻ കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹും

കു​വൈ​ത്ത് സി​റ്റി: ഒ​ന്നാം ഉ​പ പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ആ​ക്ടി​ങ് പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ​ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ്, യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‍യാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​ബൂ​ദ​ബി​യി​ൽ ന​ട​ക്കു​ന്ന ഇ​ന്റ​ർ​നാ​ഷ​ന​ൽ ഡി​ഫ​ൻ​സ് എ​ക്സി​ബി​ഷ​ൻ ആ​ൻ​ഡ് കോ​ൺ​ഫ​റ​ൻ​സി​നി​ട​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് എ​ന്നി​വ​രു​ടെ ആ​ശം​സ​ക​ൾ യു.​എ.​ഇ പ്ര​സി​ഡ​ന്റി​നെ അ​റി​യി​ച്ച​യാ​യി ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് പ​റ​ഞ്ഞു.

അ​ദ്ദേ​ഹ​ത്തി​നും യു.​എ.​ഇ​യി​ലെ ജ​ന​ങ്ങ​ൾ​ക്കും ആ​യൂ​ർ ആ​രോ​ഗ്യ​ങ്ങ​ൾ നേ​ർ​ന്നു. യു.​എ.​ഇ​ക്ക് കൂ​ടു​ത​ൽ സ​മൃ​ദ്ധി​യും പു​രോ​ഗ​തി​യും ഉ​ണ്ടാ​ക​ട്ടെ എ​ന്ന് ആ​ശം​സി​ച്ച​താ​യും അ​​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ് ഹു​മൂ​ദ് മു​ബാ​റ​ക് അ​സ്സ​ബാ​ഹ്, യു.​എ.​ഇ​യു​ടെ ആ​ക്ടി​ങ് ചാ​ർ​ജ് ഡി ​അ​ഫ​യേ​ഴ്‌​സ് ശൈ​ഖ് സ​ബാ​ഹ് നാ​സ​ർ അ​സ്സ​ബാ​ഹ്, കു​വൈ​ത്ത് മി​ലി​ട്ട​റി ഓ​ഫി​സ് മേ​ധാ​വി മേ​ജ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ൽ ക​ന്ദ​രി എ​ന്നി​വ​രും ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​നെ അ​നു​ഗ​മി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Home MinistermeetsUAE
News Summary - Home Minister meets U.A.E President
Next Story