സുരക്ഷാ പരിശോധനക്ക് നേരിട്ടിറങ്ങി ആഭ്യന്തര മന്ത്രി
text_fieldsഅൽ ഷാബ് മേഖലയിൽ പരിശോധനക്ക് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസുഫ് സൗദ് അസ്സബാഹ് നേതൃത്വം നൽകുന്നു
കുവൈത്ത് സിറ്റി: അൽ ഷാബ് മേഖലയിൽ കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സൗദ് അസ്സബാഹ് ഫീൽഡ് പരിശോധനക്ക് നേരിട്ട് നേതൃത്വം നൽകി. പിടികിട്ടാപ്പുള്ളിയായ എട്ടുപേരെ അറസ്റ്റ് ചെയ്തു.
താമസ നിയമം ലംഘിച്ച ഒരാളും തിരിച്ചറിയൽ രേഖ കൈവശം വെക്കാത്ത രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു.
1324 ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തി. ഒരാളുടെ പക്കൽനിന്ന് മദ്യവും മയക്കുമരുന്നും കണ്ടെടുത്തു. പിടിയിലായവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
വരും ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധനയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാലും അടിയന്തര ഘട്ടത്തിൽ സഹായത്തിനും മന്ത്രാലയത്തിന്റെ 112 എന്ന ഹോട്ട് ലൈൻ നമ്പറിൽ വിളിച്ചറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.