ബോധവത്കരണം ഫലിച്ചു പാർപ്പിട മേഖലയിലെ തീപിടിത്തം എട്ടുശതമാനം കുറഞ്ഞു
text_fieldsകുവൈത്ത് സിറ്റി: മുൻ വർഷത്തെ അപേക്ഷിച്ച് രാജ്യത്ത് കഴിഞ്ഞ വർഷം പാർപ്പിട മേഖലയിലുണ ്ടായ തീപിടിത്തങ്ങളിൽ എട്ടു ശതമാനത്തിെൻറ കുറവ്.
പ്രാദേശിക പത്രത്തിന് നൽകിയ അഭി മുഖത്തിൽ ജനറൽ ഫയർഫോഴ്സ് ഡിപ്പാർട്മെൻറിലെ പൊതുജന സമ്പർക്ക വിഭാഗം മേധാവി ബ്രി ഗേഡിയർ ജനറൽ ഖലീൽ അൽ അമീർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വീടുകളിലും ഫ്ലാറ്റുകളിലും തീപിടിത്തം ഉണ്ടാവാതിരിക്കാനുള്ള സാധ്യതകളെ സംബന്ധിച്ചും ഉണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും വകുപ്പിന് കീഴിൽ വ്യാപക ബോധവത്കരണം നടത്തിയിരുന്നു.
ഇതാണ് പൊതുവിൽ തീപിടിത്തം കുറക്കാനിടയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. അപകടത്തിന് കാരണമായേക്കാവുന്ന എല്ലാ സാഹചര്യങ്ങളും ഒഴിവാക്കാൻ കർശന നിർദേശങ്ങളാണ് നൽകിയിരുന്നത്. വരുംവർഷങ്ങളിൽ തീപിടിത്തം വീണ്ടും കുറച്ചുകൊണ്ടുവരാനുള്ള പദ്ധതികൾ ആവിഷ്കരിക്കും.
ചൂടുകാലത്ത് അടുക്കളയിലാണ് പലപ്പോഴും തീപിടിത്തങ്ങൾ ഉണ്ടാവാറ്. പാചകം ചെയ്യുമ്പോഴുള്ള അശ്രദ്ധ, ഗ്യാസ് സിലിണ്ടറുകൾ സൂക്ഷ്മതയില്ലാതെ കൈകാര്യം ചെയ്യുക തുടങ്ങിയ കാരണങ്ങളാണ് അടുക്കളയിൽ തീപടർത്തുന്നത്. ഷോർട്ട് സർക്യൂട്ടും അപകടത്തിനിടയാക്കാറുണ്ടെന്ന് ഖലീൽ അൽ അമീർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
