ഗതാഗതക്കുരുക്കിന് സമഗ്ര പരിഹാര പദ്ധതിയുമായി ആഭ്യന്തര വകുപ്പ്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ ഗതാഗതക്കുരുക്കിന് സമഗ്ര പരിഹാര പദ്ധതിയുമായി ആഭ്യന്തര വകുപ്പ്. ഹ്രസ്വകാലവും ദീർഘകാലവുമായ ആറു പ്രധാന നിർദ്ദേശങ്ങൾ ഉൾപ്പെടുന്നതാണ് പദ്ധതി. തിരക്കേറിയ സമയങ്ങളിൽ സ്കൂൾ ബസുകളുടെ എണ്ണത്തിലെ ക്രമീകരണം, ജോലി സമയത്തെയും വൈകുന്നേരത്തെ ഷിഫ്റ്റുകളിലെയും ഏകീകരണം, സ്കൂളുകളുടെ സമയം പൊരുത്തപ്പെടുത്തൽ തുടങ്ങി നിരവധി നിർദ്ദേശങ്ങളാണ് ആഭ്യന്തര വകുപ്പ് മുന്നോട്ടുവെക്കുന്നത്.
ഗതാഗതക്കുരുക്കിന് സമഗ്ര പരിഹാര പദ്ധതിയുമായി ആഭ്യന്തര വകുപ്പ്ദീർഘകാല തന്ത്രങ്ങളിൽ റോഡ് ശൃംഖല വികസിപ്പിക്കൽ, ആറാം, ഏഴാം റിംഗ് റോഡുകൾ പോലുള്ള പ്രധാന റോഡുകളുടെ നവീകരണം തുടങ്ങിയവയും മുന്നോട്ടുവെക്കുന്നു. ധനകാര്യ, പൊതുമരാമത്ത്, ഗതാഗതം, വിദ്യാഭ്യാസം എന്നിവയുള്‍പ്പെടെയുള്ള വിവിധ മന്ത്രാലയങ്ങളുമായുള്ള ഏകോപനത്തിന് ആഭ്യന്തര മന്ത്രാലയം മേൽനോട്ടം വഹിക്കും. ഏജൻസികൾ മാസം തോറും പുരോഗതി റിപ്പോർട്ട് സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

