പെരുന്നാള്‍ അവധി: വിമാന യാത്രികരുടെ എണ്ണം വർധിച്ചു
text_fieldsകുവൈത്ത് സിറ്റി: ചെറിയ പെരുന്നാള്‍ അവധിക്കാലത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അനുഭവപ്പെട്ടത് വന്‍ തിരക്ക്. അവധിക്കാലത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി 1,640 മൊത്തം വിമാനങ്ങൾ സർവീസ് നടത്തി. ഇതിൽ കുവൈത്തിൽ എത്തിയവയും പുറപ്പെട്ടവയും ഉൾപ്പെടും. ഈദ് അൽ ഫിത്ർ അവധിക്കാലത്ത് ഏകദേശം 188,450 യാത്രക്കാർ യാത്ര ചെയ്തു. അവധിക്കാലത്ത് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത് ദുബൈ, കെയ്റോ, ജിദ്ദ, ദോഹ, ഇസ്തംബുൾ എന്നിവയാണെന്ന് ഡി.ജി.സി.എ വ്യക്തമാക്കി.
അതേമസയം, പെരുന്നാൾ അവധി അവസാനിച്ചിട്ടില്ല എന്നതിനാൽ വരും ദിവസങ്ങളിലും നിരവധി പേർ വിമാനത്താവളത്തിലെത്തും. മലയാളികൾ അടക്കം നിരവധി പേർ പെരുന്നാൾ അവധിക്ക് നാട്ടിൽ പോയിട്ടുണ്ട്. നാട്ടിൽ സ്കൂൾ വെക്കേഷൻ ആരംഭിച്ചതിനാൽ കുവൈത്തിൽ എത്തുന്ന കുടുംബങ്ങളും നിരവധിയാണ്. വേനലിൽ സ്വദേശികളായ നിരവധി പേർ പുറം രാജ്യങ്ങളിലേക്കും പോകും എന്നതിനാൽ വിമാനത്താവളത്തിൽ ഇനി തിരക്കേറിയ കാലമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

