Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅവധിക്കാല തിരക്ക്​:...

അവധിക്കാല തിരക്ക്​: വിമാനത്താവളം ഒരുങ്ങി

text_fields
bookmark_border
അവധിക്കാല തിരക്ക്​: വിമാനത്താവളം ഒരുങ്ങി
cancel

കു​വൈ​ത്ത്​ സി​റ്റി: അ​വ​ധി​ക്കാ​ല തി​ര​ക്ക്​ മു​ൻ​കൂ​ട്ടി ക​ണ്ട്​ കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ്യോ​മ​യാ​ന വ​കു​പ്പ്​ ത​യാ​റെ​ടു​പ്പ്​ പൂ​ർ​ത്തി​യാ​ക്കി. ഇ​ൻ​ക​മി​ങ്, ഒൗ​ട്ട്​​ഗോ​യി​ങ്​ യാ​ത്ര​ക്കാ​രു​ടെ സ​ഞ്ചാ​രം സു​ഗ​മ​മാ​ക്കാ​ൻ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്​​തി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യി വി​പു​ല​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ചെ​ക്കി​ങ്​ കൗ​ണ്ട​റു​ക​ളു​ടെ​യും എ​ണ്ണം വ​ർ​ധി​പ്പി​ച്ച​താ​യി സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. വി​മാ​ന​ത്താ​വ​ളം അ​ധി​കൃ​ത​രു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് വ​രും മാ​സ​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി വ​ർ​ധി​ക്കും. ദേ​ശീ​യ​ദി​ന അ​വ​ധി​യും യാ​ത്ര​നി​യ​​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി​യ​തും യാ​ത്ര​ക്കാ​ർ വ​ർ​ധി​ക്കു​ന്ന​തി​ന്​ കാ​ര​ണ​മാ​കും. സി​വി​ൽ വ്യോ​മ​യാ​ന വ​കു​പ്പ്, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, ക​സ്​​റ്റം​സ്​ എ​ന്നി​വ ​ചേ​ർ​ന്നാ​ണ്​ തി​ര​ക്ക്​ മു​ൻ​കൂ​ട്ടി​ക്ക​ണ്ട്​ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്.

24 മ​ണി​ക്കൂ​റും എ​ല്ലാ​വി​ധ സ​ന്ന​ദ്ധ​ത​യോ​ടെ​യും യാ​ത്ര​ക്കാ​രെ സ്വീ​ക​രി​ക്കാ​ന്‍ ജീ​വ​ന​ക്കാ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. എ​ല്ലാ യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും യാ​ത്ര​ക്കു​ള്ള എ​ല്ലാ രേ​ഖ​ക​ളും ക​രു​ത​ണ​മെ​ന്നും നേ​ര​ത്തേ എ​ത്ത​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. യാ​ത്ര​നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി​യ​തും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ്​ സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ട്ട​തും പ്ര​വാ​സി​ക​ളെ അ​വ​ധി​യെ​ടു​ക്കാ​ൻ പ്രേ​രി​പ്പി​ക്കും. അ​നി​ശ്ചി​താ​വ​സ്ഥ കാ​ര​ണം പ​ല​രും അ​വ​ധി നീ​ട്ടി​വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. കു​ത്തി​വെ​പ്പ്​ എ​ടു​ക്കാ​ത്ത​വ​ർ​ക്കും കു​വൈ​ത്തി​ലേ​ക്ക്​ വ​രാ​മെ​ന്നും കു​ത്തി​വെ​പ്പ്​ എ​ടു​ത്ത​വ​ർ​ക്ക്​ പി.​സി.​ആ​റും ക്വാ​റ​ൻ​റീ​നും ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Airport
News Summary - Holiday rush: Airport ready
Next Story