Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദേ​ശീ​യ-​വി​മോ​ച​ന...

ദേ​ശീ​യ-​വി​മോ​ച​ന ദി​നം 25-26 തീ​യ​തി​ക​ളി​ൽ അ​വ​ധി

text_fields
bookmark_border
ദേ​ശീ​യ-​വി​മോ​ച​ന ദി​നം 25-26 തീ​യ​തി​ക​ളി​ൽ അ​വ​ധി
cancel
camera_alt

പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹിന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന

മ​ന്ത്രി​സ​ഭ യോ​ഗം

Listen to this Article

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ -വി​മോ​ച​ന ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ഈ ​മാ​സം 25, 26 തി​യ​തി​ക​ളി​ൽ രാ​ജ്യ​ത്ത് പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

ഈ ​ദി​വ​സം എ​ല്ലാ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളി​ലെ​യും പൊ​തു സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വെ​ക്കു​മെ​ന്ന് മ​ന്ത്രി​സ​ഭ പ്ര​ഖ്യാ​പി​ച്ചു. 25, 26 ബു​ധ​ൻ, വ്യാ​ഴം ആ​യ​തി​നാ​ൽ വാ​രാ​ന്ത്യ അ​വ​ധി ദി​ന​ങ്ങ​ളാ​യ വെ​ള്ളി, ശ​നി എ​ന്നി​വ ക​ഴി​ഞ്ഞ് മാ​ർ​ച്ച് ഒ​ന്ന് ഞാ​യ​റാ​ഴ്ച​യാ​കും ഔ​ദ്യോ​ഗി​ക പ്ര​വൃ​ത്തി​ക​ൾ പു​ന​രാ​രം​ഭി​ക്കു​ക. എ​ന്നാ​ൽ, അ​ടി​യ​ന്ത​ര സ്വ​ഭാ​വ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കും.

ബ​യാ​ൻ പാ​ല​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ്മദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​രു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ദീ​ര അ​ൽ-​ഖൈ​ർ (ന​ന്മ​യു​ടെ നാ​ട്) എ​ന്ന ഓ​പ്പ​റേ​റ്റ​യെ​യും മ​ന്ത്രി​സ​ഭ പ്ര​ശം​സി​ച്ചു.

ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​ൽ നി​ന്നു​ള്ള സം​ര​ക്ഷ​ണം സം​ബ​ന്ധി​ച്ച 2020 ലെ 16ാം ​ന​മ്പ​ർ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യു​ന്ന ക​ര​ട് ഡി​ക്രി-​നി​യ​മ​ത്തി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി.

മ​ന്ത്രി​ത​ല സ​മി​തി​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​തി​നു​ള്ള തീ​രു​മാ​ന​ങ്ങ​ൾ​ക്കൊ​പ്പം, മ​ന്ത്രി​ത​ല പ്ര​തി​നി​ധി സം​ഘ​ങ്ങ​ളെ​യും മ​ന്ത്രി​ത​ല പ​രി​ഹാ​ര​ങ്ങ​ളെ​യും കു​റി​ച്ചു​ള്ള ക​ര​ട് നി​യ​മ​ങ്ങ​ളും അം​ഗീ​ക​രി​ച്ചു. പൗ​ര​ത്വം ന​ഷ്ട​പ്പെ​ട​ൽ പി​ൻ​വ​ലി​ക്ക​ൽ കേ​സു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സു​പ്രീം ക​മ്മി​റ്റി ഫോ​ർ കു​വൈ​ത്ത് നാ​ഷ​നാ​ലി​റ്റി ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ന്റെ മി​നി​റ്റ്സും മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HolidayKuwaitNational Liberation Day
News Summary - Holiday on National Liberation Day 25-26
Next Story