Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightരാ​ജ്യ​ത്തെ...

രാ​ജ്യ​ത്തെ ച​രി​ത്ര​പ​ര​മാ​യ സ്ഥ​ല​ങ്ങ​ൾ ന​വീ​ക​രി​ക്കും

text_fields
bookmark_border
ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ്
cancel
camera_alt

മന്ത്രിസഭ യോഗത്തിൽ പ്രധാനമന്ത്രി ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ്

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​ൻ മാ​സ​ത്തി​ന്റെ ആ​ഗ​മ​ന​ത്തി​ൽ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കു​വൈ​ത്ത് ജ​ന​ത, പ്ര​വാ​സി​ക​ൾ​ക്ക് എ​ന്നി​വ​ർ​ക്ക് മ​ന്ത്രി​സ​ഭ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ.​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലിം അ​സ്സ​ബാ​ഹ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ്യ​ത്തി​ന് കൂ​ടു​ത​ൽ സു​ര​ക്ഷി​ത​ത്വ​വും സ​മൃ​ദ്ധി​യും വ​ന്നു​ചേ​ര​ട്ടെ​യെ​ന്ന് ആ​ശം​സി​ച്ച മ​ന്ത്രി​മാ​ർ അ​റ​ബ്, മു​സ്‍ലിം രാ​ഷ്ട്ര​ങ്ങ​ൾ​ക്കും റ​മ​ദാ​ൻ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച ജാ​ബി​ർ പാ​ല​ത്തി​ൽ ന​ട​ന്ന കു​വൈ​ത്ത് സ്പോ​ർട്സ് ഡേ​യു​ടെ വി​ജ​യ​ത്തി​ൽ പ​ബ്ലി​ക് സ്‌​പോ​ർ​ട്‌​സ് അ​തോ​റി​റ്റി​യെ മ​ന്ത്രി​സ​ഭ അ​ഭി​ന​ന്ദി​ച്ചു. മാ​ര​ത്ത​ൺ, ബൈ​ക്ക് റേ​സ്, ഗ്രൂ​പ് ഗെ​യി​മു​ക​ൾ എ​ന്നി​യും പ്ര​ശം​സി​ച്ചു. സ്‌​പോ​ർ​ട്‌​സി​ന്റെ ആ​വ​ശ്യ​ക​ത​യും ആ​രോ​ഗ്യ​ത്തി​ൽ അ​വ ചെ​ലു​ത്തു​ന്ന സ്വാ​ധീ​ന​വും വ്യ​ക്ത​മാ​ക്കു​ന്ന​താ​യി പ​രി​പാ​ടി​ക​ൾ എ​ന്നും വി​ല​യി​രു​ത്തി.

രാ​ജ്യ​ത്തെ ച​രി​ത്ര​പ​ര​മാ​യ സ്ഥ​ല​ങ്ങ​ൾ ന​വീ​ക​രി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചു. ഇ​വ വി​നോ​ദ​സ​ഞ്ചാ​ര, സാം​സ്കാ​രി​ക ആ​ക​ർ​ഷ​ണ​ങ്ങ​ളാ​ക്കി മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ് ഇ​തെ​ന്നും യോ​ഗ​ത്തി​ന് ശേ​ഷം, ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ക്യാ​ബി​ന​റ്റ് കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യ ഷെ​രീ​ദ അ​ൽ മൗ​ഷ​ർ​ജി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RenovationKuwait NewsHistoric Areas
News Summary - Historic areas of the country will be renovated
Next Story