അമീറിന് ആശംസ നേർന്ന് പരിശുദ്ധ തവാദ്രോസ് രണ്ടാമൻ
text_fieldsപരിശുദ്ധ തവാദ്രോസ് രണ്ടാമൻ
കുവൈത്ത് സിറ്റി: അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ ഭരണത്തിന്റെ രണ്ടാം വാർഷികത്തിൽ അഭിനന്ദനങ്ങളും ആശംസയുമായി അലക്സാണ്ട്രിയയിലെ പോപ്പും സെന്റ് മാർക്ക് സീയുടെ പാത്രിയാർക്കുമായ പരിശുദ്ധ തവാദ്രോസ് രണ്ടാമൻ. അമീറിന്റെ നേതൃത്വത്തിൽ സ്ഥിരത, നീതി, സഹവർത്തിത്വം എന്നിവ ശക്തിപ്പെടുത്തുന്നതിൽ കുവൈത്ത് മാതൃകാപരമായ മുന്നേറ്റമാണ് കൈവരിച്ചതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
അറബ്-അന്തർദേശീയ തലങ്ങളിൽ സമാധാനത്തിനും മാനുഷിക പ്രവർത്തനങ്ങൾക്കും കുവൈത്ത് നൽകുന്ന പിന്തുണ രാജ്യത്തിന്റെ ദീർഘകാല പാരമ്പര്യത്തിന്റെ തുടർച്ചയാണെന്നും വ്യക്തമാക്കി.
അമീറിന് ആരോഗ്യവും ദീർഘായുസ്സും ആശംസിച്ച തവാദ്രോസ് രണ്ടാമൻ കുവൈത്തിന്റെ പുരോഗതിക്കും ദേശീയ ഐക്യത്തിനുമായി പ്രാർഥനയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

