പുതിയ ജഴ്‌സി അവതരിപ്പിച്ച് ഹിമയ ൈഫ്ലറ്റേഴ്സ്
text_fieldsഹിമയ ൈഫ്ലറ്റേഴ്സ് ടീം അംഗങ്ങളും ഭാരവാഹികളും
കുവൈത്ത് സിറ്റി: കെഫാക്ക് ലീഗിൽ അരങ്ങേറ്റം കുറിക്കുന്ന ഹിമയ ഫ്ലൈറ്റേഴ്സിന്റെ ജഴ്‌സി പ്രകാശനചടങ്ങ് ഫഹാഹീൽ മെഡെക്സ് മെഡിക്കൽ ഹാളിൽ നടന്നു. മഞ്ഞയിൽ കറുപ്പോടു കൂടിയ ജഴ്‌സിയുടെ പ്രധാന സ്പോൺസർ ഹിമയ ഗ്രൂപ്പാണ്.
മെഡെക്സ് മെഡിക്കൽ കെയറാണ് സഹ സ്പോൺസർ. മെഡെക്സ് മെഡിക്കൽ കെയർ അഡ്മിനിസ്ട്രേഷൻ മാനേജർ മുഹമ്മദ് ആഷിഖ് ടീം ക്യാപ്റ്റൻ മുസ്തഫക്ക് നൽകി അനാവരണം ചെയ്തു. മെഡെക്സ് റിസപ്ഷൻ മാനേജർ ജാബിർ ഗോൾകീപ്പർക്കുള്ള ജഴ്സിയും, ഹിമയയുടെ പ്രതിനിധി ജസീൽ ഇബ്രാഹിം ഉമ്പായിക്കും ജഴ്‌സി കൈമാറി. ക്ലബ് പ്രസിഡന്റ് ശുഐബ് ശൈഖ് സ്വാഗതം പറഞ്ഞു. സെക്രട്ടറി അഷ്‌കർ അധ്യക്ഷത വഹിച്ചു. ക്ലബിന്റെ ഡയറക്ടർ അഹമ്മദ് കല്ലായി സന്ദേശം നൽകി. കെഫാക് പ്രസിഡന്റ് ബിജു ജോണി, ജനറൽ സെക്രട്ടറി വി.എസ്. നജീബ്, ട്രഷറർ തോമസ് എന്നിവർ മുഖ്യാതിഥികളായിരുന്നു.
മീഡിയ പ്രതിനിധി സത്താർ കുന്നിൽ, ൈഫ്ലറ്റേഴ്സ് ക്ലബ് ഹെഡ് കോച്ചും കേരള മാസ്റ്റേഴ്സ് ഗോൾ കീപ്പർ ജോസഫ് സ്റ്റാലിൻ, റഫീഖ് ഒളവറ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കോച്ച് ഷംസീർ നാസർ ആശംസ സന്ദേശം കൈമാറി. മറ്റു കളിക്കാർക്കുള്ള ജഴ്സികൾ കെഫാക് ഭാരവാഹികളും വിശിഷ്ടാതിഥികളും ചേർന്ന് കൈമാറി. അൽനൂർ റസ്റ്റാറന്റ് ഉടമ ഉദയൻ കാരാട്ട് കളിക്കാർക്കുള്ള സ്പോർട്സ് കിറ്റ് കൈമാറി. ൈഫ്ലറ്റേഴ്സ് ടീം മാനേജർ പി.പി. മുസ്തഫ, മുഹമ്മദ് മല്ലങ്കൈ, സലിം പാച്ചമ്പല,എം. ശ്രീകാന്ത് , ഹാഷിം, ആദിൽ, ഷാക്കിബ് എന്നിവർ പരിപാടി നിയന്ത്രിച്ചു. ൈഫ്ലറ്റേഴ്സ് അഡ്മിൻ സെക്രട്ടറി അഫ്സർ തളങ്കര നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

