Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്വർണ വിൽപന കൂടി

സ്വർണ വിൽപന കൂടി

text_fields
bookmark_border
സ്വർണ വിൽപന കൂടി
cancel

കു​വൈ​ത്ത്​ സി​റ്റി: ഒ​മി​ക്രോ​ൺ വാ​ർ​ത്ത​ക​ൾ കു​വൈ​ത്തി​ൽ സ്വ​ർ​ണ വി​ൽ​പ​ന വ​ർ​ധി​പ്പി​ച്ചു. കു​വൈ​ത്തി​ക​ൾ പൊ​തു​വേ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വ​ൻ​തോ​തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര​ല്ലെ​ങ്കി​ലും നി​ക്ഷേ​പ​മാ​യി ക​ണ്ട്​ വാ​ങ്ങു​ന്ന​താ​യാ​ണ്​ വി​പ​ണി​യി​ൽ​നി​ന്നു​ള്ള വി​വ​രം. വി​പ​ണി​യി​ൽ അ​നി​ശ്ചി​ത​ത്വം നി​ല​നി​ൽ​ക്കു​​​മ്പോ​ൾ സ്വ​ർ​ണ​വി​ല വ​ർ​ധി​ക്കാ​റു​ണ്ട്. സ്​​റ്റോ​ക്ക്​ മാ​ർ​ക്ക​റ്റ്​​ പോ​ലെ​യു​ള്ള​വ​യി​ൽ​നി​ന്ന്​ ആ​ളു​ക​ൾ നി​ക്ഷേ​പം സ്വ​ർ​ണ​ത്തി​ലേ​ക്ക്​ മാ​റു​ന്ന​തു​കൊ​ണ്ടാ​ണി​ത്. കു​വൈ​ത്ത്​ സ്​​റ്റോ​ക്​ മാ​ർ​ക്ക​റ്റി​ൽ ക​ഴി​ഞ്ഞ​യാ​ഴ്​​ച ത​ക​ർ​ച്ച​യു​ണ്ടാ​യി.

സ്വ​ർ​ണ ബി​സ്​​ക​റ്റു​ക​ളും നാ​ണ​യ​ങ്ങ​ളു​മാ​ണ്​ നി​ക്ഷേ​പ ല​ക്ഷ്യ​ത്തോ​ടെ വാ​ങ്ങു​ന്ന​ത്. ആ​കെ വി​ൽ​പ​ന​യു​ടെ 60 ശ​ത​മാ​നം ബി​സ്​​ക​റ്റും 40 ശ​ത​മാ​നം ആ​ഭ​ര​ണ​ങ്ങ​ളു​മാ​ണെ​ന്ന്​ മേ​ഖ​ല​യി​ലെ വി​ദ​ഗ്​​ധ​ർ പ​റ​യു​ന്നു. അ​തി​നി​ടെ കു​വൈ​ത്തി​ൽ സ്വ​ർ​ണ വ​സ്​​ത്രം പ്ര​ചാ​രം നേ​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. 21, 18 കാ​ര​റ്റ്​ സ്വ​ർ​ണം കൊ​ണ്ട്​ നി​ർ​മി​ച്ച വ​സ്​​ത്ര​ങ്ങ​ൾ​ക്ക്​ ആ​വ​ശ്യ​ക്കാ​രേ​റി വ​രു​ന്ന​താ​യി ഈ ​രം​ഗ​ത്തെ വി​ദ​ഗ്​​ധ​ൻ പ​റ​യു​ന്നു. ഇ​ത്​ പു​തി​യ ഉ​ൽ​പ​ന്ന​മ​ല്ലെ​ങ്കി​ലും സ​മീ​പ​കാ​ല​ത്ത്​ കു​വൈ​ത്തി സ്​​ത്രീ​ക​ൾ​ക്കി​ട​യി​ൽ പ്ര​ചാ​രം വ​ർ​ധി​ച്ചു.

300 ഗ്രാം ​വ​രെ തൂ​ക്ക​മു​ള്ള 5000 മു​ത​ൽ 60,000 വ​രെ ദീ​നാ​ർ വി​ല​യു​ള്ള വ​സ്​​ത്ര​ങ്ങ​ളു​ണ്ട്. തു​ർ​ക്കി​യി​ൽ​നി​ന്നും യു.​എ.​ഇ​യി​ൽ​നി​ന്നും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഇ​ഷ്​​ട​മ​നു​സ​രി​ച്ച്​ രൂ​പ​ക​ൽ​പ​ന ചെ​യ്​​ത സ്വ​ർ​ണ വ​സ്​​ത്ര​ങ്ങ​ൾ ഒ​രു സ്ഥാ​പ​നം എ​ത്തി​ച്ച​തോ​ടെ​യാ​ണ്​ കൂ​ടു​ത​ൽ ആ​വ​ശ്യ​ക്കാ​രു​ണ്ടാ​യ​ത്.

ഓ​ൺ​ലൈ​നി​ൽ ഇ​ത്ത​രം ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ​ര​സ്യം കാ​ണാം. ആ​ഡം​ബ​ര വ​സ്​​ത്രം എ​ന്ന​തി​നൊ​പ്പം ദീ​ർ​ഘ​കാ​ല നി​ക്ഷേ​പം എ​ന്ന നി​ല​യി​ൽ​കൂ​ടി ആ​ളു​ക​ൾ ഇ​തി​നോ​ട്​ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യാ​ണ്​ വി​ല​യി​രു​ത്ത​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold sale
News Summary - hike in gold sale
Next Story