അമിത വില തടയാൻ വ്യാപക പരിശോധന
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലഘൂകരിച്ച് കടകൾ തുറക്കാൻ അനുവദിച്ചതിന് പിന്നാലെ വാണിജ്യ മന്ത്രാലയത്തിെൻറ വ്യാപക പരിശോധന. കടകൾ തുറന്ന് ആദ്യ രണ്ട് ദിവസങ്ങളിൽതന്നെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥർ വ്യാപക പരിശോധന നടത്തി. അമിത വില ഇൗടാക്കി വിൽക്കുന്നത് തടയാനായിരുന്നു പ്രധാനമായും പരിശോധന. അമിത വില ഇൗടാക്കിയ നിരവധി സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഏതാനും സ്ഥാപനങ്ങൾ പൂട്ടിച്ചു. പ്രധാന ഷോപ്പിങ് മാളുകളിലും റീെട്ടയിൽ സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥർ ഉൽപന്നത്തിെൻറ ഗുണമേന്മ, ഉപയോഗിക്കാൻ അനുവാദമുള്ള സമയപരിധി, തൂക്കം, എണ്ണം, രേഖപ്പെടുത്തിയ വില തുടങ്ങിയ കാര്യങ്ങൾ സംഘം പരിശോധിച്ചു.
വിപണിയുമായി ബന്ധപ്പെട്ട പരാതികൾ ഉപഭോക്താക്കൾക്ക് 55135135 എന്ന വാട്സ് ആപ് നമ്പറിലോ 135 എന്ന ഹോട്ട് ലൈൻ നമ്പറിലോ വിളിച്ചറിയിക്കണമെന്ന് അധികൃതർ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. ദീർഘനാൾ അടച്ചിട്ടതിന് ശേഷം തുറന്നപ്പോൾ ഭേദപ്പെട്ട തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഇൗ അവസരം മുതലാക്കി അമിത വില ഇൗടാക്കുന്നത് തടയാനാണ് അധികൃതർ പരിശോധന കാമ്പയിൻ ആരംഭിച്ചത്. ബ്രാൻഡ് കമ്പനികളുടെ വ്യാജ ഉൽപന്നങ്ങൾ വിൽക്കുന്നതും അധികൃതർ നിരീക്ഷിക്കുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ പത്തുമണി മുതൽ വൈകീട്ട് അഞ്ചുമണി വരെ അവന്യൂസ് മാൾ, 360 മാൾ, അൽകൂത്ത് മാൾ, മറീന മാൾ, ഗേറ്റ് മാൾ എന്നിവയിലെ പി.ഒ.എസ് ഡിവൈസ് വഴി ആറ് ലക്ഷം ദിനാർ പിൻവലിക്കപ്പെട്ടു. വലിയ തോതിൽ ഷോപ്പിങ് നടന്നുവെന്നാണ് ഇത് തെളിയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
