ഉന്നത വിദ്യാഭ്യാസ നവീകരണ ഉച്ചകോടി 16, 17 തീയതികളിൽ
text_fieldsകുവൈത്ത് സിറ്റി: അബ്ദുല്ല അൽ സാലിം യൂനിവേഴ്സിറ്റി ഉന്നത വിദ്യാഭ്യാസ നവീകരണ ഉച്ചകോടി സംഘടിപ്പിക്കുന്നു. ഈ മാസം 16, 17 തീയതികളിലായാണ് പരിപാടി.
ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി ഡോ. നാദിർ അൽ ജലാലിന്റെ രക്ഷാകർതൃത്വത്തിലാണ് പരിപാടി. കുവൈത്തിൽനിന്നും വിദേശത്തുനിന്നുമുള്ള ഉന്നത വിദ്യാഭ്യാസ പ്രവർത്തകർ, ആഗോള സാങ്കേതിക വിദഗ്ധർ, പ്രമുഖ ഗവേഷകർ എന്നിവർ പങ്കെടുക്കും. സർവകലാശാലകളുടെ ഡിജിറ്റൽ പരിവർത്തനം, സാങ്കേതിക വിദ്യാധിഷ്ഠിത പാഠ്യപദ്ധതി, ഉന്നത വിദ്യാഭ്യാസത്തിലെ സൈബർ സുരക്ഷ, ക്ലാസ് മുറികളിൽ വെർച്വൽ ഓഗ്മെന്റഡ് റിയാലിറ്റി എന്നിവയുടെ സംയോജനം, ശാസ്ത്ര ഗവേഷണത്തിന് ധനസഹായം നൽകുന്നതിനുള്ള സംവിധാനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉൽപാദന മേഖലകളും തമ്മിലുള്ള സഹകരണം എന്നിവയെല്ലാം ഉച്ചകോടി ചർച്ചചെയ്യും. നവീകരണവും അക്കാദമിക് മികവും വളർത്തിയെടുക്കുന്നതിനുള്ള സർവകലാശാലയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നതെന്ന് അബ്ദുല്ല അൽ സാലിം യൂനിവേഴ്സിറ്റി സ്ഥാപക ബോർഡ് ചെയർപേഴ്സൻ ഡോ. മൗദി അൽ ഹുമൗദ് പറഞ്ഞു.
അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ ലോകവുമായി പൊരുത്തപ്പെടാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കുക എന്നതും ലക്ഷ്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.