ഉന്നത വിദ്യാഭ്യാസ- ശാസ്ത്ര ഗവേഷണ ജി.സി.സി യോഗം കുവൈത്തിൽ നടന്നു
text_fieldsകുവൈത്തിൽ നടന്ന ഉന്നത വിദ്യാഭ്യാസ- ശാസ്ത്ര ഗവേഷണ ജി.സി.സി യോഗത്തിൽ പ്രതിനിധികൾ
കുവൈത്ത് സിറ്റി: ജി.സി.സി ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രിതല സമിതിയുടെ 25ാമത് യോഗത്തിന് കുവൈത്ത് ആതിഥേയത്വം വഹിച്ചു.
ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ തലങ്ങളിൽ ജി.സി.സി സഹകരണവും ഇടപെടലും വർധിപ്പിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ സംവിധാനങ്ങൾ പുനഃക്രമീകരിക്കുന്നതിനും യോഗം താത്പര്യം പ്രകടിപ്പിച്ചതായി ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി ഡോ.നാദിർ അൽജലാൽ പറഞ്ഞു.
മയക്കുമരുന്നിനെതിരായ പോരാട്ടം, ഏകീകൃത റഫറൻസ്, സംയുക്ത ഡേറ്റ ബേസുകൾ സ്ഥാപിക്കൽ, അധ്യാപന പാഠ്യപദ്ധതികളിൽ ഗൾഫ് ഐഡന്റിറ്റി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി എന്നിവ ജി.സി.സി രാജ്യങ്ങളിലെ മന്ത്രിമാർ യോഗത്തിൽ അംഗീകരിച്ചതായും വ്യക്തമാക്കി. ശാസ്ത്രീയ സർട്ടിഫിക്കറ്റുകൾ തുല്യമാക്കുന്നതിനുള്ള റഫറൻസ് യോഗം അംഗീകരിച്ചു.
ജി.സി.സി രാജ്യങ്ങളിലെ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രിമാരും ഉന്നത പ്രതിനിധികളും പങ്കെടുത്ത യോഗം തിങ്കളാഴ്ച സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

