Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അധിക നിരക്ക്: ഡെലിവറി ആപ്പുകൾക്ക് വാണിജ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
text_fieldsbookmark_border
കുവൈത്ത് സിറ്റി: അധിക നിരക്ക് ഈടാക്കുന്നതിനെതിരെ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം ഡെലിവറി ആപ്പുകൾക്ക് മുന്നറിയിപ്പ് നൽകി.
ഓർഡർ, സർവിസ്, ഡെലിവറി എന്നിവക്ക് റസ്റ്റാറൻറുകളുടെ ഇൻവോയ്സിൽ കാണിച്ച തുകയേക്കാൾ അധികം ഈടാക്കാൻ പാടില്ല.
അംഗീകരിച്ച തുകയിൽ അധികം ഈടാക്കുന്ന സംഭവം ഉണ്ടെങ്കിൽ ഉപഭോക്താക്കൾ പരാതി നൽകണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു. പരാതിയോടൊപ്പം ഇൻവോയ്സിന്റെ പകർപ്പും വെക്കണം.
ഉപഭോക്താക്കൾക്ക് 135 എന്ന ഹോട്ട്ലൈൻ നമ്പറിൽ പരാതി അറിയിക്കാൻ സൗകര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

