ഉയർന്ന ചൂട് തുടരും; ചാറ്റൽമഴക്ക് സാധ്യത
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഉയർന്ന ചൂടും ഈർപ്പവും ഈ മാസംകൂടി തുടരും. അതേസമയം, ഈ ആഴ്ച ചെറിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അസ്ഥിരമായതും ചൂടുള്ളതും ഈർപ്പമുള്ളതുമായ വായു പ്രഹരങ്ങൾക്കൊപ്പം സീസണൽ ഇന്ത്യൻ ഡിപ്രഷനും രാജ്യത്ത് തുടരുകയാണെന്ന് കാലാവസ്ഥ നിരീക്ഷകൻ യാസർ അൽബ്ലൂഷി പറഞ്ഞു.എന്നാൽ, കനത്ത ചൂടിന് ഈ ആഴ്ച അൽപം ശമനമുണ്ടാകും.
വെള്ളിയാഴ്ച, പകൽ പരമാവധി താപനില 46 മുതൽ 48 ഡിഗ്രിയും രാത്രി 32 മുതൽ 34 ഡിഗ്രിയും ആയിരിക്കും. വെള്ളിയാഴ്ച ചിതറിയ ചാറ്റൽമഴക്കും സാധ്യതയുണ്ട്. ശനിയാഴ്ച പകൽ താപനില 46-48 ഡിഗ്രി തലത്തിലാകും.
രാത്രി 32-35 ഡിഗ്രിയിലേക്ക് താഴും. ഈ മാസം അവസാനത്തോടെ കത്തുന്ന ചൂടില്‍ ഗണ്യമായ മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് കുവൈത്ത്. കഴിഞ്ഞ ആഴ്ച ചൂട് 50 ഡിഗ്രി കടന്നിരുന്നു. വെള്ളിയാഴ്ച മുതൽ രാജ്യത്ത് ക്ലെബിൻ സീസണിന് തുടക്കമാകും. വേനല്‍ക്കാലത്തെ അവസാന സീസണാണ് ക്ലെബിൻ സീസൺ. തീവ്രമായ ചൂടാണ് ഈ സീസണിന്റെ സവിശേഷത. അന്തരീക്ഷത്തിൽ ഈർപ്പവും വർധിക്കും. 13 ദിവസം നീണ്ടുനിൽക്കുന്ന ക്ലെബിൻ സീസൺ അവസാനിക്കുന്നതോടെ താപനിലയിലും കുറവുണ്ടാകും. സെപ്റ്റംബർ പകുതിയോടെ ചൂട് കുറഞ്ഞുതുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

