Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തിൽ ഉയർന്ന ചൂടും കാറ്റും തുടരും

text_fields
bookmark_border
രാത്രിയിലും കനത്ത ചൂട്
കുവൈത്തിൽ ഉയർന്ന ചൂടും കാറ്റും തുടരും
cancel

കുവൈത്ത് സിറ്റി: വരും ദിവസങ്ങളിൽ രാജ്യത്ത് ഉയർന്ന ചൂടുള്ള കാലാവസ്ഥയും കാറ്റും തുടരും. പകലിനൊപ്പം രാത്രികളിലും കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്റെ വ്യാപനവും ചൂടുള്ളതും ഈർപ്പമുള്ളതുമായ വായു പിണ്ഡവും രാജ്യത്തെ ബാധിക്കുന്നതായി കാലാവസ്ഥാ ഭൂപടങ്ങളും സംഖ്യാ മാതൃകകളും സൂചിപ്പിക്കുന്നുവെന്ന് വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു.

വെള്ളിയാഴ്ച, തീരദേശ പ്രദേശങ്ങളിൽ കാലാവസ്ഥ ചൂടേറിയതും ഈർപ്പമുള്ളതുമായിരിക്കും. മണിക്കൂറിൽ എട്ടു മുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശും. ചിലയിടങ്ങളിൽ ഉയർന്ന മേഘങ്ങൾ പ്രതീക്ഷിക്കുന്നു. പരമാവധി താപനില 44 മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെയാകും. കടൽ നേരിയതോ മിതമായതോ ആയിരിക്കും. തിരമാലകൾ ഒന്നു മുതൽ നാലു അടി വരെ ഉയരും. രാത്രിയിൽ തീരപ്രദേശങ്ങളിൽ ചൂട് കൂടുതലും താരതമ്യേന ഈർപ്പമുള്ളതായിരിക്കും.

ശനിയാഴ്ചത്തെ തീരപ്രദേശങ്ങളിൽ വളരെ ചൂടും താരതമ്യേന ഈർപ്പവും ആയിരിക്കും. തെക്കുകിഴക്ക് മുതൽ വ്യത്യസ്ത ദിശകളിലേക്ക് നേരിയതോ മിതമായതോ ആയ കാറ്റ് വീശും. പ്രതീക്ഷിക്കുന്ന പരമാവധി താപനില 45 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയാണ്. കടൽ നേരിയതോ മിതമായതോ ആയിരിക്കും.

ശനിയാഴ്ച രാത്രി തീരപ്രദേശങ്ങളിൽ ചൂട് കൂടുതലും അന്തരീക്ഷം താരതമ്യേന ഈർപ്പമുള്ളതുമായിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് മണിക്കൂറിൽ ആറു മുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ ഉണ്ടാകാം. ചിലയിടങ്ങളിൽ ഉയർന്ന മേഘങ്ങൾ പ്രതീക്ഷിക്കുന്നു. പ്രതീക്ഷിക്കുന്ന കുറഞ്ഞ താപനില 31 മുതൽ 33 ഡിഗ്രി സെൽഷ്യസ് വരെയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - High heat and wind to continue in Kuwait
Next Story