രാജ്യത്തെ പൈതൃക പള്ളികൾ നവീകരണത്തിനൊരുങ്ങുന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തുടനീളമുള്ള പൈതൃക പള്ളികൾ നവീകരണത്തിനൊരുങ്ങുന്നു. കുവൈത്ത് ഇസ്ലാമിക വാസ്തുവിദ്യ സൗന്ദര്യത്തിന്റെ അടയാളപ്പെടുത്തലുകളായ പൈതൃക പള്ളികൾ അവയുടെ തനിമ ചോരാതെ നിലനിർത്തുകയാണ് ലക്ഷ്യം. ഇത്തരത്തിൽ 50ഓളം പള്ളികൾ രാജ്യത്ത് ഉണ്ടെന്നാണ് റിപ്പോർട്ട്.
സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡേഴ്സിൽ നിന്ന് അംഗീകാരം ലഭിച്ചതോടെ അറ്റകുറ്റപ്പണിക്കുള്ള ടെൻഡർ നടപ്പാക്കാൻ കുവൈത്ത് ഇസ്ലാമിക കാര്യ മന്ത്രാലയം തയാറെടുപ്പ് ആരംഭിച്ചിട്ടുണ്ട്. വിവിധ പൈതൃക പള്ളികളിലും അവയുടെ അനുബന്ധയിടങ്ങളിലും ആനുകാലികവും ചെറുതുമായ അറ്റകുറ്റപ്പണി ടെൻഡറിൽ ഉൾപ്പെടുന്നു.
സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡേഴ്സ് അംഗീകാരം ലഭിച്ചെങ്കിലും പദ്ധതി നടപ്പാക്കുന്നതിന് മറ്റ് ചില സ്ഥാപനങ്ങളിൽ നിന്ന് അനുമതി നേടേണ്ടതുണ്ടെന്ന് അധികൃതർ വിശദീകരിച്ചു.
അതേസമയം, ഫർവാനിയ ഗവർണറേറ്റുമായി അഫിലിയേറ്റ് ചെയ്ത പള്ളികളിലും കെട്ടിടങ്ങളിലും ശുചീകരണ സേവനങ്ങൾക്കായുള്ള 35 ലക്ഷം ദിനാർ ടെൻഡറിന് സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ (എസ്.എ.ബി) അംഗീകാരം നൽകി. ഈ പള്ളികളിലും കെട്ടിടങ്ങളിലും ശുചിത്വ നിലവാരവും സേവന നിലവാരവും വർധിപ്പിക്കുന്നതിനാണ് ഈ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

